കോവിഡ് കേസുകളിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 1,45,384 പുതിയ രോഗികൾ

By Trainee Reporter, Malabar News
india covid
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഒരുലക്ഷം കടക്കുന്നത്. 24 മണിക്കൂറിനിടെ 794 മരണങ്ങൾ സ്‌ഥിരീകരിച്ചിട്ടുണ്ട്. 77,567 പേർ രോഗമുക്‌തി നേടി.

ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,32,05,926 ആയി. മരണസംഖ്യ 1,68,436 ആയി ഉയർന്നു. 1,19,90,859 പേർ ഇതുവരെ രോഗമുക്‌തി നേടി. നിലവിൽ 10,46,631 പേർ ചികിൽസയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 9.8 കോടി പേർക്കാണ് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തത്‌. ആകെ 25,52,14,803 സാമ്പിളുകളും പരിശോധിച്ചു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധനകൾ വർധിപ്പിക്കാനും കോവിഡ് വാക്‌സിൻ വിതരണം ശക്‌തിപ്പെടുത്താനുമാണ് സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. വാക്‌സിൻ വിതരണം കൂടുതൽ വിപുലപ്പെടുത്താൻ സംസ്‌ഥാനങ്ങൾ കർമപദ്ധതികൾ രൂപീകരിച്ചു തുടങ്ങി. അതേസമയം, മുംബൈയടക്കം പലയിടത്തും വാക്‌സിൻ ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Read also: നന്ദിഗ്രാമിലെ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ പ്രവർത്തകൻ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE