ആശ്വാസമില്ല; രാജ്യത്ത് 3,68,147 പേർക്കുകൂടി കോവിഡ്, 3417 മരണം

By Trainee Reporter, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,68,147 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേസുകളുടെ എണ്ണം 1,99,25,604 ആയി ഉയർന്നു. 3,417 കോവിഡ് മരണങ്ങളും രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തു. ഇതുവരെ 2,18,959 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. അതേസമയം 3,00,732 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. നിലവിലെ സജീവ കേസുകളുടെ എണ്ണം 34,13,642 ആണ്. 16,29,3003 ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് മെയ് 2 വരെ 29,16,47,037 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു. ഇതിൽ 15,04,698 സാമ്പിളുകൾ ഞായറാഴ്‌ച മാത്രം പരിശോധിച്ചതാണ്.

ഇതുവരെ 15,71,98,207ൽ അധികം ഡോസ് കോവിഡ് –19 വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം വാക്‌സിൻ ക്ഷാമം രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തെ സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ ഓക്‌സിജൻ പ്രതിസന്ധിയും സ്‌ഥിതി രൂക്ഷമാക്കുന്നു.

Read also:  ചോദ്യമുനകൾക്ക് മുന്നിൽ സുരേന്ദ്രൻ; പുനഃസംഘടനക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE