കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; 62,258 പുതിയ കേസുകൾ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 30,386 പേർ രോഗമുക്‌തി നേടി. 291 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് ആകെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,19,08,910 ആയി. 1,12,95,023 പേർ രോഗമുക്‌തി നേടി. നിലവിൽ 4,52,647 പേർ രാജ്യത്ത് കോവിഡ് ചികിൽസയിൽ കഴിയുന്നത്. 1,61,240 പേർ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞു. ഇതിനോടകം 5,81,09,773 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മാർച്ച് 26 വരെയുള്ള കണക്കുകൾ പ്രകാരം 23,97,69,553 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. വെള്ളിയാഴ്‌ച മാത്രം 11,64,915 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.

Read also: വാണിജ്യ എസ്എംഎസുകൾക്ക് ഏപ്രിൽ 1 മുതൽ നിയന്ത്രണങ്ങൾ; ട്രായ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE