ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) പുതിയ രണ്ട് ടീമുകൾ അദാനി ഗ്രൂപ്പും ഇംഗ്‌ളീഷ് പ്രീമിയർ ക്‌ളബ് മാഞ്ചസ്‌റ്റർ യുണൈറ്റഡ് ഉടമകളായ ഗ്‌ളേസർ ഫാമിലിയും സ്വന്തമാക്കിയതായി റിപ്പോർട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഔദ്യോഗിക സ്‌ഥിരീകരണം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പുതിയ ടീമുകൾക്കായുള്ള ലേലത്തിൽ പങ്കെടുക്കാൻ 22 കമ്പനികൾ അപേക്ഷ നൽകിയിരുന്നെങ്കിലും അവസാന നിമിഷം പ്രധാനപ്പെട്ട അഞ്ച് കമ്പനികളാണ് രംഗത്തുണ്ടായിരുന്നത്. അദാനിക്കും ഗ്‌ളേസർ ഫാമിലിക്കുമൊപ്പം ആർപിഎസ്‌ജി ഗ്രൂപ്പ്, ജിൻഡാൽ സ്‌റ്റീൽ, ഹിന്ദുസ്‌ഥാൻ ടൈംസ് മീഡിയ, ഓറോബിനോ ഫാർമ തുടങ്ങിയവരും ബിഡ് സമർപ്പിച്ചു. ടോറന്റ് ഫാർമ, റിതി സ്‌പോർട്സ് എന്നിവർ ബിഡ് സമർപ്പിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു.
അഹമ്മദാബാദ് ആസ്‌ഥാനമായ ടീമിനുവേണ്ടിയാണ് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി കളത്തിലിറങ്ങിയത്. മറ്റൊരു ടീം ലഖ്‌നൗവിൽ നിന്നാണെന്നാണ് സൂചന. ഒരു ടീമിനായി കുറഞ്ഞത് 3500 കോടി രൂപ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടാകുമെന്നാണ് സൂചന.
Also Read: ഷമിക്കെതിരെ സൈബർ ആക്രമണം; കോഹ്‌ലി പ്രതികരിക്കണമെന്ന് ആവശ്യം