200 കിലോ മയക്കു മരുന്നുമായി കൊച്ചിതീരത്ത് ഇറാനിയൻ ബോട്ട് പിടിയിൽ

By Central Desk, Malabar News
Iranian boat caught with 200 kg of drugs off Kochi coast
Representational image
Ajwa Travels

കൊച്ചി: കൊച്ചി തീരത്ത് നിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ വൻ ലഹരിമരുന്ന് വേട്ട. ഇറാനിയൻ ബോട്ടിൽ നിന്നും നാവിക സേന 200 കിലോ ഹെറോയിൻ നാവികസേന പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയതെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

ബോട്ടിലുണ്ടായിരുന്ന ആറു പേരെ കസ്‌റ്റഡിയിൽ എടുത്തു. ഇറാൻ, പാക്ക് പൗരൻമാരാണ് പിടിയിലായത്. ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. ലഹരി വസ്‌തുക്കളും പിടിയിലായവരെയും നാവിക സേന കോസ്‌റ്റൽ പൊലീസിനു കൈമാറും. നാവിക സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് കുടുങ്ങിയത്.

രാജ്യത്തേക്ക് എത്തുന്ന ലഹരിയിൽ മുഖ്യപങ്കും കടലിലൂടെയാണ് കടത്തുന്നത് എന്നു വ്യക്‌തമായതോടെ ഈ വഴിക്കുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾ ശക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കപ്പലിൽ ഇന്ത്യയിലേക്ക് എത്തിച്ച 1,476 കോടിയുടെ ലഹരി മുംബൈയിൽ പിടിച്ചിരുന്നു.

ഈ കേസിൽ എറണാകുളം കാലടി മഞ്ഞപ്ര അമലാപുരം കിലുക്കൻ വീട്ടിൽ വിജിൻ വർഗീസും മലപ്പുറം കോട്ടക്കൽ തച്ചൻപറമ്പൻ മൻസൂറും പ്രതികളാണ്. ഇറക്കുമതി മറവിൽ എത്തിച്ച കണ്ടെയ്‌നർ വഴിയാണ് ഇവർ ലഹരി വസ്‌തുക്കൾ കടത്തിയത്.

കൊച്ചിയിലേക്ക് അറബിക്കടലിലൂടെ ഇറാനിയൻ ബോട്ടിൽ ലഹരി കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഇന്നത്തെ പരിശോധന. നാർകോട്ടിക് ബ്യൂറോയ്‌ക്കാണ്‌ രഹസ്യ വിവരം ലഭിച്ചത്. മയക്കുമരുന്നുകളുടെ വീര്യം, വിപണി വില എന്നിവ പഠിച്ചു വരുന്നതായി അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു.

Most Read: 66 കുട്ടികളുടെ മരണം; ഇന്ത്യൻ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE