ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവം; ബിജെപിക്കുള്ളിൽ കടുത്ത അതൃപ്‌തി

By Staff Reporter, Malabar News
jai-sriram banner_malabar news
പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ ബിജെപി ഉയർത്തിയ ബാനറുകൾ
Ajwa Travels

പാലക്കാട്: നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപിക്കുള്ളിലും അതൃപ്‌തി പുകയുന്നു. അപക്വമായ നടപടിയാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി സംസ്‌ഥാന സമിതി അംഗം ബി രാധാകൃഷ്‌ണ മേനോന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്നും ബിജെപി പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാധാകൃഷ്‌ണ മേനോന്‍ പറഞ്ഞു.

പാലക്കാട് നഗരസഭയില്‍ തുടര്‍ഭരണം സാധ്യമായതോടെ ശ്രീരാമനെ ഉയര്‍ത്തി നടന്ന വിജയാഘോഷം വിവാദമായിരുന്നു. സംഭവത്തില്‍ ബിജെപിക്കുള്ളിൽ തന്നെ അമര്‍ഷം മറനീക്കി പുറത്തുവരികയാണ്. മുനിസിപ്പാലിറ്റിക്ക് മുന്നിലും മാര്‍ക്കറ്റിലും വെക്കേണ്ടതല്ല ശ്രീരാമന്റെ ചിത്രമെന്നും പ്രവര്‍ത്തകരുടേത് അപക്വമായ പെരുമാറ്റമാണെന്നും ബി രാധാകൃഷ്‌ണ മേനോന്‍ പറഞ്ഞു.

ബിജെപി പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ആരെങ്കിലും സംഘടന വിട്ട് പോകാൻ ഇടയുണ്ടാക്കരുത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവരെയും ഒരുമിച്ചു നിര്‍ത്താനാകാത്തത് നേട്ടമുണ്ടാക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തി. ബി രാധാകൃഷ്‌ണ മേനോൻ പറഞ്ഞു

തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ സംഘപരിവാർ സംഘടനകൾ യോഗം ചേരുന്നുണ്ട്. ഇതിനിടെയാണ് മുതിർന്ന നേതാവിന്റെ വിമർശനം. എന്നാൽ ബാനർ ഉയർത്തിയ നടപടിയെ സംസ്‌ഥാന വക്‌താവ്‌ സന്ദീപ് വാര്യർ അടക്കമുള്ള നേതാക്കൾ ന്യായീകരിച്ചു.

Read Also: ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം; മിഡ്നാപൂരില്‍  ഉടനീളം ‘ഗോ ബാക്ക് അമിത് ഷാ’ പോസ്‌റ്ററുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE