ജനുവരി 30 ദേശീയ കുഷ്‌ഠരോഗ നിര്‍മാര്‍ജന ദിനം; ബോധവല്‍ക്കരണ ക്യാംപയിനുമായി സർക്കാർ

By Staff Reporter, Malabar News
leprosy
Representational Image
Ajwa Travels

തിരുവനന്തപുരം: ദേശീയ കുഷ്‌ഠരോഗ നിര്‍മാര്‍ജന ദിനം ജനുവരി 30ന് ആചരിക്കുമ്പോള്‍ ഏവരും കുഷ്‌ഠരോഗത്തെ പറ്റി അവബോധം ഉള്ളവരായിരിക്കണം എന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ദേശീയ കുഷ്‌ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണവും ‘സ്‌പര്‍ശ്‘ ബോധവല്‍ക്കരണ ക്യാമ്പയിനും നടത്തും.

രോഗനിര്‍ണയം ആരംഭത്തിലെ തന്നെ നടത്തുകയും യഥാസമയം ചികിൽസ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിലൂടെ കുഷ്‌ഠ രോഗത്തോടനുബന്ധിച്ച് ഉണ്ടാകുന്ന അംഗവൈകല്യം ഒഴിവാക്കാനാകും എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് ഈ ക്യാംപയിനിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ക്യാമ്പയിനുകള്‍ കര്‍ശനമായ കോവിഡ് മാനദണ്ഡം പാലിച്ചാണ് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.

കുഷ്‌ഠരോഗ നിര്‍മാര്‍ജന രംഗത്ത് ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയതിലൂടെ ആണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു. 2017-18ല്‍ 520 രോഗികളെയും 2018-19ല്‍ 705 രോഗികളെയും 2019- 20ല്‍ 675 രോഗികളെയുമാണ് കണ്ടെത്തി ചികിൽസക്ക് വിധേയമാക്കാൻ സാധിച്ചത്. അതേസമയം 2021ല്‍ നാളിതുവരെ 170 രോഗികളെയും പുതിയതായി കണ്ടുപിടിച്ച് ചികിൽസ പ്രദാനം ചെയ്യാൻ കഴിഞ്ഞു.

‘സ്‌പര്‍ശി’ന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി സംസ്‌ഥാനത്തു നടന്നു വരുന്നു. 2018ല്‍ ആരംഭിച്ച ‘അശ്വമേധം’ കുഷ്‌ഠരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമാണിത്. ഇതോടൊപ്പം അശ്വമേധം മൂന്നാംഘട്ടത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഈ വര്‍ഷം നടപ്പിലാക്കുന്ന എല്‍സ (Eradication of Leprsoy through Self reporting & Awareness) നിരന്തര ബോധവല്‍ക്കരണത്തിലൂടെ കുഷ്‌ഠ രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉള്ളവരെ രോഗ നിര്‍ണയത്തിനും ചികിൽസക്കും പ്രേരിപ്പിക്കുന്നു.

മാത്രവുമല്ല കുഷ്‌ഠരോഗ ചികിൽസ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ടെലി മെഡിസിന്‍ സംരംഭമായ ഇ-സഞ്‌ജീവനിയിലൂടെയും ചികിൽസ ലഭ്യമാക്കുന്നുണ്ട്.

Read Also: സാമ്പത്തിക സർവേ; 2021ൽ 11 ശതമാനം വളർച്ചയുണ്ടാകും, ഈ വർഷം 7.7 ശതമാനം മാത്രം

ആക്റ്റിവ് കേസ് ഡിറ്റന്‍ഷന്‍ ആന്‍ഡ് റെഗുലര്‍ സര്‍വയലന്‍സ് ഫോര്‍ ലെപ്രസി (ACD & RS) സര്‍വേയാണ് ഈ വര്‍ഷം നടപ്പിലാക്കി വരുന്ന മറ്റൊരു കുഷ്‌ഠ രോഗ നിര്‍മ്മാര്‍ജന പദ്ധതി. കുഷ്‌ഠരോഗത്തിന്റെ സങ്കീര്‍ണതകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് കുഷ്‌ഠരോഗ നിര്‍മ്മാര്‍ജന രംഗത്ത് നിര്‍ണായക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉതകുന്ന ഒരു പദ്ധതിയാണിത്.

രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിൽസ ലഭ്യമാക്കുന്നതിന് ജനങ്ങള്‍ക്ക് പ്രോൽസാഹനം നല്‍കുന്ന ഈ പദ്ധതിയിൽ പരിശീലനം സിദ്ധിച്ച ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ള വോളണ്ടിയര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി യഥാസമയം ചികിൽസ ലഭ്യമാക്കുകയും ചെയ്യുന്നു.

കുഷ്‌ഠരോഗ നിര്‍മാര്‍ജനം സുസ്‌ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നാണ് എന്നിരിക്കെ ഇത് കൈവരിക്കുന്നതിന് സംസ്‌ഥാനത്തെ പ്രിവലന്‍സ് നിരക്ക് 0.25 ല്‍ നിന്ന് 0.1/100000ന് താഴെ ആയി കുറക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഗ്രേഡ് 2 അംഗ വൈകല്യത്തോടെ കണ്ടുപിടിക്കുന്ന കുഷ്‌ഠ രോഗികളുടെ നിരക്ക് ദശ ലക്ഷത്തിന് ഒന്നിന് താഴെയായി കുറച്ചു കൊണ്ടുവരികയും വേണം.

Kerala News: അനധികൃത സ്വത്ത് സമ്പാദനം; ടോമിൻ തച്ചങ്കരിക്ക് എതിരെ തുടരന്വേഷണത്തിന് അനുമതി

ഈ നിരക്ക് 2018-19ല്‍ 1.48 ഉം 2019-20ല്‍ 1.54ഉം 2021ല്‍ 0.5 ഉമാണ്. അതേസമയം കുട്ടികളിലെ രോഗ ബാധിതരുടെ എണ്ണം ദശലക്ഷത്തിന് 0.6ന് താഴെയായി കുറച്ചു കൊണ്ടുവരേണ്ടതുണ്ട്. ഇത് നിലവില്‍ 0.21 ആണ്. കുഷ്‌ഠരോഗ നിര്‍മ്മാര്‍ജനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഒപ്പം തന്നെ പൊതുജന പങ്കാളിത്തം കൂടി അനിവാര്യമാണ് എന്നതാണ് ഈ സൂചികകള്‍ വ്യക്‌തമാക്കുന്നത്‌.

തൊലിപ്പുറത്തു സ്‌പര്‍ശന ശേഷി കുറഞ്ഞതോ വേദന ഇല്ലാത്തതായ പാടുകളോ കുഷ്‌ഠരോഗം മൂലമുള്ള അംഗവൈകല്യമോ കണ്ടാല്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിൽസ ലഭ്യമാക്കുവാന്‍ പ്രോൽസാഹിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്.

Read Also: കർഷക സമരം; അക്രമങ്ങൾ അഴിച്ചുവിടുന്നത് ആർഎസ്എസ് പ്രവർത്തകരെന്ന് കിസാൻ സഭാ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE