ജവാദ് ചുഴലിക്കാറ്റ്; സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്

By Web Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്‌ക്ക്‌ ശേഷം ഒഡീഷയിലെ പുരിയിൽ പൂർണമായി കര തൊടും. വടക്കൻ ആന്ധ്ര തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴയുണ്ട്. വരും മണിക്കൂറുകളിൽ മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

ജവാദ് കൂടുതൽ ദുർബലമായി തീവ്ര ന്യൂനമർദ്ദമായേ കര തൊടൂ. എങ്കിലും ജാഗ്രതാ നിർദേശം തുടരുകയാണ്. ആന്ധ്ര ഒഡീഷ തീരങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റപാർപ്പിച്ചു. ആന്ധ്രയിൽ നാല് ജില്ലകളിൽ റെഡ് അലേർട് പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാൾ തീരത്തും മുന്നറിയിപ്പുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. ഈസ്‌റ്റ് കോസ്‌റ്റ് റെയിൽവേ 122 ട്രെയിനുകൾ റദ്ദാക്കി.

Also Read: ലീഗിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു; വിമർശനവുമായി വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE