ഗ്രീഷ്‌മയെ കൊലയാളിയാക്കിയത് ജോൽസ്യവിശ്വാസവും ഉയർന്ന പുതിയ ബന്ധവും

By Central Desk, Malabar News
Sharon Killed by Lover Greeshma
കൊലയാളി ഗ്രീഷ്‌മ, കൊല്ലപ്പെട്ട ഷാരോൺ
Ajwa Travels

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്‌മയുടെയും വീട്ടുകാരുടെയും അന്ധവിശ്വാസവും ഷാരോണിനെക്കാൾ ഉയർന്ന ബന്ധത്തിലേക്ക് വിവാഹം നിശ്‌ചയിച്ചതും കാരണമായതായി ബന്ധുക്കൾ.

ആദ്യ ഭർത്താവ് മരിക്കുമെന്നാണ് തന്റെ ജാതകത്തിലുള്ളതെന്ന് ജ്യോൽസ്യൻ പറഞ്ഞതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്‌മ പറഞ്ഞിരുന്നു. എന്നാൽ, ഷാരോണിന് ഇതിൽ വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഷാരോൺ ബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറായില്ല. മറ്റാരും അറിയാതെ ഷാരോണും ഗ്രീഷ്‌മയും വിവാഹം കഴിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നുണ്ട്. ഇതനുസരിച്ച് ഇവർ ഭാര്യാഭർത്താക്കൻമാരാണ്. പിന്നീടാണ് ഗ്രീഷ്‌മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുന്നത്. ഈ ബന്ധം എല്ലാതരത്തിലും ഷാരോണിനെക്കാൾ ഉയർന്ന നിലയിലുള്ളതാണ്.

ഷാരോൺ ആണെങ്കിൽ മറ്റൊരു ജാതിയിൽ പെട്ട ആളുമായിരുന്നു. ഷാരോണിനേക്കാൾ ഗ്രീഷ്‌മയുടെ കുടുംബം സാമ്പത്തികമായി ഉന്നത നിലയിലുള്ളവരുമാണ്. അതുകൊണ്ടു തന്നെ ഗ്രീഷ്‌മയുടെ കുടുംബത്തിന് ഷാരോണുമായുള്ള ബന്ധത്തിൽ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. ഷാരോണിനെ വിവാഹം കഴിച്ചാൽ കുടുംബം പൂർണമായും ആത്‍മഹത്യ ചെയ്യുമെന്ന് ഗ്രീഷ്‌മയുടെ വീട്ടുകാർ പറഞ്ഞതോടെ ഗ്രീഷ്‌മ ഷാരോണുമായി പതുക്കെ അകന്നു തുടങ്ങി.

അകന്നു തുടങ്ങിയപ്പോൾ മുതൽ ഗ്രീഷ്‌മയുടെ മനസിൽ ഷാരോൺ ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടുകൾ ഉടലെടുക്കാൻ ആരംഭിച്ചു. ഇതും, ആദ്യഭർത്താവ് മരണപ്പെട്ടാൽ തന്റെ ജീവിതം സുഖമാകുമെന്ന വിശ്വാസവും കൂടിയായപ്പോൾ കൊല്ലാനുള്ള പദ്ധതികൾ ഗ്രീഷ്‌മ ആസൂത്രണം ചെയ്‌തുതുടങ്ങി. മറ്റൊരാളുമായി വിവാഹം നിശ്‌ചയിച്ചതിനു ശേഷമാണ് ഗ്രീഷ്‌മയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം പ്രകടമായി തുടങ്ങിയതെന്ന് ഷാരോണിന്റെ ബന്ധുക്കളും പറയുന്നുണ്ട്.

Sharon Killed by Lover Greeshma
കൊലയാളി ഗ്രീഷ്‌മ

താൻ സ്‌നേഹിക്കുന്ന പെൺകുട്ടി വിഷം നൽകുമെന്ന് ഷാരോൺ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. ഗ്രീഷ്‌മ അങ്ങനെ ചെയ്യില്ലെന്നാണ് മരണക്കിടക്കയിലും ഷാരോണ്‍ പോലീസിനോട് പറഞ്ഞത്. എന്നാൽ, പ്രാഥമിക പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടറുടെ സംശയവും ഷാരോണിന്റെ ബന്ധുക്കളുടെ സംശയങ്ങളും കൊലപാതത്തിന്റെ സാധ്യതകളിലേക്ക് വെളിച്ചം വീശുകയായിരുന്നു. വരുന്ന ഫെബ്രുവരിയിലേക്കാണ് ഗ്രീഷ്‌മയുടെ പുതിയ ബന്ധവുമായുള്ള വിവാഹം നിശ്‌ചയിച്ചിരുന്നത്.

Most Read: കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE