കെ-റെയിൽ പദ്ധതി; മുഖ്യമന്ത്രിക്ക്‌ തുറന്ന കത്തെഴുതി ശാസ്‌ത്ര സാഹിത്യ പരിഷത്ത്

By Staff Reporter, Malabar News
K Rail Project
Representational Image
Ajwa Travels

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്. സില്‍വര്‍ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുൻപ് ജനങ്ങള്‍ക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പരിഷത്ത് പറയുന്നു. കെ-റെയില്‍ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് അപകടമാണെന്ന് ശാസ്‌ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ കത്തില്‍ പറയുന്നു.

കേരളത്തിന്റെ ദുര്‍ബലമായ സാമ്പത്തിക അവസ്‌ഥയും, സംസ്‌ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്‌ഥിതിക പ്രശ്‌നങ്ങളും തങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. സില്‍വര്‍ ലൈന്‍ പോലെയുള്ള ഭീമമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നമ്മുടെ വികസന പദ്ധതികള്‍ പരിഗണിക്കുന്നതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സില്‍വര്‍ ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണം. കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട് റോഡ്, റെയില്‍, വിമാനം, ഉള്‍നാടന്‍ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉള്‍പ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതില്‍ ഏറ്റവും ചിലവ് കുറഞ്ഞതും പാരിസ്‌ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം; കത്തിൽ ആവശ്യപ്പെടുന്നു.

കേരള അസംബ്ളിയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യണം എന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങള്‍ക്ക് ഇടം നല്‍കുന്ന കേരള സമൂഹത്തില്‍ നിന്ന് ഈ വിഷയത്തില്‍ സർഗാത്‌മകമായ ധാരാളം നിര്‍ദ്ദേശങ്ങള്‍ വരും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്; പരിഷത്ത് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Read Also: കോവിഡ് വ്യാപനം; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE