കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത തള്ളി കലാഭവൻ ഷാജോൺ

By Syndicated , Malabar News
shajon
Ajwa Travels

കൊച്ചി: നടന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം രംഗത്ത്. താന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ എഴുതി.

കഴിഞ്ഞ ദിവസമായിരുന്നു ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് വാർത്തയിൽ വ്യക്‌തത വരുത്തി ഷാജോണ്‍ തന്നെ രംഗത്തെത്തിയത്.

ധര്‍മ്മജന്‍, മുകേഷ്, കൃഷ്‌ണകുമാര്‍, സുരേഷ് ഗോപി, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളാണ് സിനിമ മേഖലയിൽ നിന്ന് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. മൽസരരംഗത്തുള്ള താരങ്ങൾക്ക് വേണ്ടി സഹപ്രവർത്തകരും പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

യുഡിഎഫ് സ്‌ഥാനാർഥിയായ ധര്‍മ്മജന് വോട്ട് ചോദിച്ച് രമേഷ് പിഷാരടിയും തെസ്‌നി ഖാനുമടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. എൽഡിഎഫ് സ്‌ഥാനാർഥി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാലും എത്തിയിരുന്നു. ഇതിനിടയിലാണ് കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.

Read also: ഖുര്‍ആന്‍ പഠിപ്പിച്ചാൽ മാത്രം പെന്‍ഷന്‍; വർഗീയത പറഞ്ഞ് ബി ഗോപാലകൃഷ്‍ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE