കണ്ണൂർ കോർപ്പറേഷൻ മഴക്കാലപൂർവ ശുചീകരണം; രണ്ടാംഘട്ടം 25 മുതൽ

By Staff Reporter, Malabar News
kannur corporation
Ajwa Travels

കണ്ണൂർ: കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ ശുചീകരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 25 മുതൽ തുടക്കമാവും. കോർപ്പറേഷൻ പരിധിയിലെ പ്രധാനപ്പെട്ട അഞ്ചു കേന്ദ്രങ്ങളിൽ അന്നേദിവസം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കൗൺസിലർമാരുടെയും ഉദ്യോഗസ്‌ഥരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

26, 27 തീയതികളിലായി 55 ഡിവിഷനുകളിലും വാർഡുതല ശുചിത്വ കമ്മിറ്റി കൗൺസിലർമാരുടെ മേൽ‌നോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. നേരത്തേ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ ഓടകളും തോടുകളും ശുചീകരിച്ചിരുന്നു. അപകടകരമായ രീതിയിൽ നിൽക്കുന്ന മരച്ചില്ലകളും മറ്റും മുറിച്ചു മാറ്റിയിരുന്നു.

അതേസമയം ജനങ്ങൾ ഡെങ്കിപ്പനി പ്രതിരോധം ഏറ്റെടുക്കണമെന്ന് മേയർ അഡ്വ. ടിഒ മോഹനൻ അറിയിച്ചു. 29, 30 തീയതികളിൽ കോർപ്പറേഷൻ പരിധിയിലെ ആളുകൾ അവരവരുടെ വീടും പരിസരവും ശുചീകരിക്കാൻ തയ്യാറാവണമെന്നും ഡെങ്കിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മേയർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ ഷബീന, സ്‌ഥിരംസമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ, സെക്രട്ടറി ഡി സാജു, ഹെൽത്ത് സൂപ്പർവൈസർ ദാമോദരൻ, ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Malabar News: കുതിരയുമായി കറങ്ങാനിറങ്ങി; മാനസിക ഉല്ലാസത്തിനെന്ന് മറുപടി; പോലീസിനെ അമ്പരപ്പിച്ച് യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE