പ്രശാന്ത് ബ്ലാസ്റ്റേഴ്‌സിൽ തുടരും; മഞ്ഞപ്പടയിലെ മലബാറുകാരൻ

By Desk Reporter, Malabar News
K prashant_2020 Sep 12
Ajwa Travels

കൊച്ചി: യുവതാരം കെ.പ്രശാന്തിന്റെ കരാർ നീട്ടി നൽകി കേരള ബ്ലാസ്റ്റേഴ്‌സ്. 23കാരനായ പ്രശാന്ത് കോഴിക്കോട് സ്വദേശിയാണ്. ഇടതു-വലതു വിങ് മിഡ്ഫീൽഡ്/ഫോർവേഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് പ്രശാന്ത്. വിങ്ബാക്ക് പൊസിഷനിലും  കഴിഞ്ഞ സീസണിൽ താരം കളിച്ചിരുന്നു. ഇന്ത്യൻ അണ്ടർ -17 ടീമിനു വേണ്ടി കളിച്ച പ്രശാന്ത്  അണ്ടർ -19 ക്യാമ്പിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ 33 മത്സരങ്ങളും ഐ ലീഗിൽ 10 മത്സരങ്ങളും 2 സൂപ്പർ കപ്പ് മത്സരങ്ങളും ഉൾപ്പടെ 51 ടോപ് ഫ്ലൈറ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് പ്രശാന്ത്. 2 ഗോളുകളും നേടിയിട്ടുണ്ട്. ഒരു അത്‌ലറ്റ് ആയിട്ടാണ് പ്രശാന്ത്  കരിയർ ആരംഭിച്ചത്, പിന്നീടാണ് പ്രൊഫഷണൽ ഫുട്ബോളിലേക്ക് ചുവടുമാറ്റിയത്. 2016-ൽ ആണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ആ സീസണിൽ ഡൽഹി ഡയനാമോസിനെതിരെയായിരുന്നു പ്രശാന്തിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം.

Also Read: ഐപിഎല്ലിലെ ആദ്യ അമേരിക്കന്‍ താരം കൊല്‍ക്കത്തക്കായി പന്തെറിയും

കിബു വികുനക്ക് കീഴിൽ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്‌കിൻകിസ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ അടക്കം കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ബെർത്തലോമിയോ ഓഗ്ബചെ ടീം വിട്ടതിന് പിന്നാലെ മറ്റൊരു സ്ട്രൈക്കറെ തേടുകയാണ് ബ്ലാസ്റ്റേഴ്‌സ്. പ്രീമിയർ ലീഗിലെ പരിചയ സമ്പന്നനായ ഗാരി ഹൂപ്പറുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുവെന്ന് സൂചനകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE