കോവിഡ് രോഗമുക്‌തി 5217, രോഗബാധ 4777, സമ്പർക്കം 4120

By Desk Reporter, Malabar News
Kerala Covid Report 2020 Dec 06_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,503 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 51,893 പരിശോധന ആണ്. ഇതിൽ രോഗബാധ 4777 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5217 ഉം ഇന്ന് കോവിഡ് സ്‌ഥിരീകരിച്ച മരണ സംഖ്യ 28 ഉമാണ്.

സമ്പര്‍ക്ക രോഗികള്‍ 4120 ഇന്നുണ്ട്. ഉറവിടം അറിയാത്ത 534 രോഗബാധിതരും, 60,924 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 39 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.

സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 86.25 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 09.21 ആണ്. ഇന്നത്തെ 4777 രോഗബാധിതരില്‍ 84 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 4120 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 72, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, കോഴിക്കോട് 534, മലപ്പുറം 623, വയനാട് ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, എറണാകുളം 360, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 256 പേര്‍ക്കും, ഇടുക്കി 145, കോട്ടയം 386, കൊല്ലം ജില്ലയില്‍ നിന്നുള്ള 378 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 146, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 75
കണ്ണൂർ: 223
വയനാട്: 213
കോഴിക്കോട്: 561
മലപ്പുറം: 664
പാലക്കാട്: 341
തൃശ്ശൂർ: 476
എറണാകുളം: 474
ആലപ്പുഴ: 272

കോട്ടയം: 387
ഇടുക്കി: 169

പത്തനംതിട്ട: 197
കൊല്ലം: 380
തിരുവനന്തപുരം: 345

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 5217, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 377, കൊല്ലം 336, പത്തനംതിട്ട 172, ആലപ്പുഴ 468, കോട്ടയം 613, ഇടുക്കി 64, എറണാകുളം 685, തൃശൂര്‍ 270, പാലക്കാട് 397, മലപ്പുറം 852, കോഴിക്കോട് 599, വയനാട് 80, കണ്ണൂര്‍ 197, കാസര്‍ഗോഡ് 107. ഇനി ചികിൽസയിലുള്ളത് 60,924. ഇതുവരെ ആകെ 5,72,911 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ബിജെപിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎം; ചെന്നിത്തല

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2418 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 28 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം കൊയ്‌ത്തുർകോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂര് സ്വദേശി ഗോപകുമാര് (49), തിരുമുള്ളവാരം സ്വദേശി ഗോപന് (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയന് (74), കല്ലൂപ്പാലം സ്വദേശി സൂപി (49), ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി (71), വടക്കല് സ്വദേശി മംഗളാനന്ദന് (67), കോട്ടയം മീനാച്ചില് സ്വദേശി അബ്‌ദുൾ സമദ് (65), എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രന് (62), തോപ്പുംപടി സ്വദേശി കെജി നോര്ബര്ട്ട് (80), തിരുവള്ളൂര് സ്വദേശി രാജന് (74), തൃശൂര് ഗുരുവായൂര് സ്വദേശിനി ഫാത്തിമ ബീവി (77), പറപ്പൂക്കര സ്വദേശി കുട്ടന് (72), പറവട്ടി സ്വദേശിനി ഫാത്തിമ (88), മലപ്പുറം താഴേക്കോട് സ്വദേശി മുഹമ്മദ് (82), എആര് നഗര് സ്വദേശി കുഞ്ഞിക്കണ്ണന് (63), അക്കാപറമ്പ് സ്വദേശി മരക്കാര് (83), കോഴിക്കോട് മുച്ചുകുന്ന് സ്വദേശി ഗോപാലന് (71), ഫറൂഖ് കോളേജ് സ്വദേശി ബിച്ചികോയ (68), കുതിരവട്ടം സ്വദേശി മണി (65), വെസ്‌റ്റ് ഹില് സ്വദേശിനി ശാന്ത (82), പെരുവണ്ണാമുഴി സ്വദേശിനി ജാനകി (69), വടകര സ്വദേശി അസീസ് (62), കണ്ണൂര് തളിപ്പറമ്പ് സ്വദേശി പവിത്രന് (60), കാടാച്ചിറ സ്വദേശിനി സികെ അയിഷ (68), കണ്ണൂര് സ്വദേശി അബ്‌ദുൾ ഖാദിർ (77), കാസര്ഗോഡ് തെക്കില് സ്വദേശി കണ്ണന് (68), സെറാമിക് റോഡ് സ്വദേശിനി നഫീസ (72) എന്നിവരാണ് ഇത് കൂടാതെ മരണമടഞ്ഞത്.

Most Read: അഭയ കേസ്; സിസ്‌റ്റർ സ്‌റ്റെഫിക്കെതിരായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചെന്ന് പ്രോസിക്യൂഷൻ

39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര് 5, ഇടുക്കി, എറണാകുളം, തൃശൂര്, വയനാട് 4 വീതം, പത്തനംതിട്ട, പാലക്കാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,08,606 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 01 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 446 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 03 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: ഇടുക്കി ജില്ലയിലെ മൂന്നാര്‍ (സബ് വാര്‍ഡ് 17, 19), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ ചാലിശേരി (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

1643 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,14,400 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,99,469 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 14,931 പേര്‍ ആശുപത്രികളിലുമാണ്.

Most Read: കത്തുന്ന കർഷക പ്രക്ഷോപം; സോഷ്യൽമീഡിയ ചോദിക്കുന്നു ‘ശ്രദ്ധതിരിക്കാനുള്ള ഭരണകൂട തന്ത്രം’ ഉടനുണ്ടാകുമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE