പോസിറ്റിവിറ്റി 8.68 ശതമാനം; കോവിഡ് രോഗമുക്‌തി 4748, രോഗബാധ 4642

By Desk Reporter, Malabar News
Kerala Covid Report 2020 Dec 11_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 53,508 പരിശോധന ആണ്. ഇതിൽ രോഗബാധ 4642 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4748 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 29 പേർക്കാണ്.

സമ്പര്‍ക്ക രോഗികള്‍ 4029 ഇന്നുണ്ട്. ഉറവിടം അറിയാത്ത 496 രോഗബാധിതരും, 59,380 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 44 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.

സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 86.80 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 08.68 ആണ്. ഇന്നത്തെ 4642 രോഗബാധിതരില്‍ 73 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 4029 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 70, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് 608, മലപ്പുറം 595, വയനാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 265 പേര്‍ക്കും, എറണാകുളം 309, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 372 പേര്‍ക്കും, ഇടുക്കി 127, കോട്ടയം 291, കൊല്ലം ജില്ലയില്‍ നിന്നുള്ള 475 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 287, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 183 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 71
കണ്ണൂർ: 286
വയനാട്: 87
കോഴിക്കോട്: 626
മലപ്പുറം: 619
പാലക്കാട്: 257
തൃശ്ശൂർ: 272
എറണാകുളം: 409
ആലപ്പുഴ: 396

കോട്ടയം: 326
ഇടുക്കി: 155

പത്തനംതിട്ട: 379
കൊല്ലം: 482
തിരുവനന്തപുരം: 277

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4748, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 392, കൊല്ലം 554, പത്തനംതിട്ട 150, ആലപ്പുഴ 249, കോട്ടയം 243, ഇടുക്കി 176, എറണാകുളം 592, തൃശൂര്‍ 500, പാലക്കാട് 243, മലപ്പുറം 790, കോഴിക്കോട് 450, വയനാട് 149, കണ്ണൂര്‍ 206, കാസര്‍ഗോഡ് 54. ഇനി ചികിൽസയിലുള്ളത് 59,380. ഇതുവരെ ആകെ 5,96,593 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Related Read: ഒരു മാസത്തിനകം കോവിഡ് വാക്‌സിൻ തയാറാകും; ആദിത്യനാഥ്‌

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2562ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 29 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സി. നായര്‍ (86), നെടുമങ്ങാട് സ്വദേശി അനാ ക്ളീറ്റസ്‌ (62), പേയാട് സ്വദേശിനി ഭാര്‍ഗവി (88), ബാലരാമപുരം സ്വദേശി ഫ്രാന്‍സിസ് (60), മണക്കാട് സ്വദേശി ഗോപകുമാര്‍ (65), കൊല്ലം പൂയപ്പള്ളി സ്വദേശി സലിംകുമാര്‍ (68), കുളത്തൂപ്പുഴ സ്വദേശിനി മിനി രഘു (42), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി അരുളപ്പന്‍ (79), കോട്ടയം വൈക്കം സ്വദേശിനി വേറോനി (76), ചങ്ങനാശേരി സ്വദേശി അജയന്‍ (52), എറണാകുളം തട്ടാഴം സ്വദേശി പാര്‍ത്ഥസാരഥി (76), തൃശൂര്‍ കൊണ്ടാഴി സ്വദേശിനി സുകുമാരിയമ്മ (79), പാലക്കാട് കോട്ടായി സ്വദേശി കൃഷ്‌ണൻ (60), മുണ്ടൂര്‍ സ്വദേശി മയ്യാടി (80), ഷൊര്‍ണൂര്‍ സ്വദേശിനി സീനത്ത് (45), കരിമ്പ്ര സ്വദേശി മുഹമ്മദ് ഹാജി (88), പൊയ്‌പ്പുള്ളി സ്വദേശി കരീം (81), കണ്ണാടി സ്വദേശി മോഹനന്‍ (43), മലപ്പുറം ഊര്‍കാടവ് സ്വദേശി മുഹമ്മദ് (78), നന്നാമുക്ക് സ്വദേശി സുബ്രഹ്‌മണ്യൻ (53), മാമ്പാട് സ്വദേശി അബ്‌ദുള്‍ മജീദ് (67), ചീക്കോട് സ്വദേശിനി ഖദീജ (65), വെട്ടം സ്വദേശി കറുപ്പന്‍ (61), പൊന്നാനി സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വലിയപറമ്പ് സ്വദേശി മുഹമ്മദ് (55), മടപ്പള്ളി സ്വദേശി ബാലന്‍ (67), മണിപുറം സ്വദേശി കോയക്കുട്ടി (70), വയനാട് ചേറ്റപ്പാലം സ്വദേശി രാധാകൃഷ്‌ണൻ (52), കണ്ണൂര്‍ ചിറ്റാരിപറമ്പ് സ്വദേശി രാമകൃഷ്‌ണൻ (72) എന്നിവരാണ് ഇത് കൂടാതെ മരണമടഞ്ഞത്.

Kerala Politics: സ്‍പീക്കർക്ക് എതിരെ സമഗ്ര അന്വേഷണം വേണം; ചെന്നിത്തല കത്ത് നൽകി

44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, പത്തനംതിട്ട 9, തിരുവനന്തപുരം 7, എറണാകുളം 5, കോഴിക്കോട് 4, കൊല്ലം 3, വയനാട് 2, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,61,907 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 01 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 440 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ന് പുതിയ ഹോട്സ്പോട്ടുകൾ ഇല്ല 

1379 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,15,644 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 3,02,102 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 13,542 പേര്‍ ആശുപത്രികളിലുമാണ്.

Most Read: കാലാവസ്‌ഥ വ്യതിയാനം; ചരിത്രപരമായി ഇന്ത്യ ഉത്തരവാദികളല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE