കോവിഡ്; രോഗമുക്‌തി 8511, രോഗബാധ 7025, സമ്പർക്കം 6163

By Desk Reporter, Malabar News
Covid 19 Kerala Report 2020 Nov 01- Malabar News
Courtesy : Shutterstock
Ajwa Travels

തിരുവനന്തപുരം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 14.04 വർധിച്ചു. 100 പേരെ പരിശോധിക്കുമ്പോൾ 14 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു എന്നത് ദുഃഖരമായ കാര്യമാണ്.

40 വയസ്സിന് താഴെയുള്ള രണ്ടു പേർക്ക് ഇന്നും കോവിഡ് മരണം സ്‌ഥിരീകരിച്ചു. 27 വയസുള്ള വലപ്പാട് സ്വദേശി ഷാനവാസും 37 വയസുള്ള മാളികപ്പറമ്പ് സ്വദേശി അബ്‌ദുൾ സമദും കോവിഡ് മൂലമാണ് മരണത്തിന് കീഴടങ്ങിയത്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 65 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് എറണാകുളം ജില്ലയിൽ മാത്രമാണ്.

ഇന്നത്തെ ആകെ രോഗബാധ 7025 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 8511 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 28 ആണ്. സമ്പര്‍ക്ക രോഗികള്‍ 6163 ഇന്നുണ്ട്. ഉറവിടം അറിയാത്ത 712 രോഗബാധിതരും, 89,675 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 07 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 143
കണ്ണൂർ: 306
വയനാട്: 86
കോഴിക്കോട്: 888
മലപ്പുറം: 522
പാലക്കാട്: 435
തൃശ്ശൂർ: 943
എറണാകുളം: 1042
ആലപ്പുഴ: 616
കോട്ടയം: 434
ഇടുക്കി: 148
പത്തനംതിട്ട: 160
കൊല്ലം: 711
തിരുവനന്തപുരം: 591

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 8511, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 831 കൊല്ലം 838, പത്തനംതിട്ട 208, ആലപ്പുഴ 778, കോട്ടയം 474, ഇടുക്കി 353, എറണാകുളം 808, തൃശൂര്‍ 1049, പാലക്കാട് 390, മലപ്പുറം 890, കോഴിക്കോട് 1042, വയനാട് 132, കണ്ണൂര്‍ 548, കാസര്‍ഗോഡ് 170. ഇനി ചികിൽസയിലുള്ളത് 89,675. ഇതുവരെ ആകെ 3,48,835 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ബിനീഷ് ആശുപത്രിയില്‍; ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്‌ഥ്യം

ആകെ 7025 രോഗബാധിതരില്‍ 85 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 6163  പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 130, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 214 പേര്‍ക്കും, കോഴിക്കോട് 870, മലപ്പുറം 483, വയനാട് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 920 പേര്‍ക്കും, എറണാകുളം 841, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 591 പേര്‍ക്കും, ഇടുക്കി 105, കോട്ടയം 431, കൊല്ലം ജില്ലയില്‍ നിന്നുള്ള 702 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 122, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 453 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1512 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 28 ആണ്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന്‍ (74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന്‍ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂര്‍ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി ഗോപിനാഥന്‍ (74), എടക്കാട് സ്വദേശി രവീന്ദ്രന്‍ (67), എ.എന്‍. പുരം സ്വദേശി നാരായണ പൈ (88), എറണാകുളം കൊണ്ടനാട് സ്വദേശി ആന്റണി (75), തൃശൂര്‍ ചേര്‍പ്പ് സ്വദേശി ശങ്കരന്‍ (73), വലപാട് സ്വദേശി ഷാനവാസ് (27), പാലക്കാട് ശ്രീകൃഷ്‌ണപുരം സ്വദേശി ഗോവിന്ദന്‍ (76), മാളിക പറമ്പ് സ്വദേശി അബ്‌ദുൾ സമദ് (37), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വളയം സ്വദേശി മൊയ്‌ദു ഹാജി (71), വടകര സ്വദേശി കാര്‍ത്ത്യായനി (74), നല്ലളം സ്വദേശി രസക് (62), കണ്ണൂര്‍ പുന്നാട് സ്വദേശിനി പ്രേമലത (72), കണ്ണൂര്‍ സ്വദേശി അബൂബക്കര്‍ (56), പാപ്പിനിശേരി സ്വദേശിനി വനജ (55), കാര്യാട് സ്വദേശിനി മാതു (75), ചൊവ്വ സ്വദേശിനി ഖദീജ (71) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തി പ്രചാരണം നടത്തിയാൽ ഉടൻ നടപടി; മുഖ്യമന്ത്രി

ഇന്ന് രോഗം ബാധിച്ചത് 65 ആരോഗ്യ പ്രവർത്തകർക്കാണ്. എറണാകുളം 20, തിരുവനന്തപുരം 11, തൃശൂർ 11, കണ്ണൂർ 05, മലപ്പുറം 04, പത്തനംതിട്ട 03, കോഴിക്കോട് 03, കാസർഗോഡ് 03, കൊല്ലം 02,പാലക്കാട് 01, കോട്ടയം 01, വയനാട് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010, സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 46,95,059 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 22 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 671 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 07 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കൊല്ലം ജില്ലയിലെ പനയം (6, 7, 8), വെട്ടിക്കവല (3), പാലക്കാട് ജില്ലയിലെ പിറയിരി (21), കോട്ടയം ജില്ലയിലെ എരുമേലി (12), ടി.വി. പുരം (6, 13), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാര്‍ഡ് 18, 19, 21) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

2667 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,93,622 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,71,499 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,123 പേര്‍ ആശുപത്രികളിലുമാണ്.

National News: ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി വീട്ടിലെത്തും; പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE