കോവിഡ്; രോഗമുക്‌തി 7108, രോഗബാധ 4138, സമ്പർക്കം 3599

By Desk Reporter, Malabar News
Covid Kerala Report 2020 Nov 22_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നല ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 14.04 ആയിരുന്നു. ഇന്നത് 12.03 ആയി കുറഞ്ഞിട്ടുണ്ട് അഥവാ 100 പേരെ പരിശോധിക്കുമ്പോൾ 12 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു. അവധി ദിവസം ആയത് കൊണ്ട് സാമ്പിൾ പരിശോധന വളരെയേറെ കുറഞ്ഞിട്ടുണ്ട് അതാണോ രോഗബാധിതരുടെ എണ്ണകുറവിൽ പ്രതിഫലിക്കുന്നത് എന്നറിയാൻ രണ്ടു ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്. 100 പേരെ പരിശോധിക്കുമ്പോൾ 12 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു.

40 വയസ്സിന് താഴെയുള്ള 5 പേർക്ക് ഇന്നും കോവിഡ് മരണം സ്‌ഥിരീകരിച്ചു. 21 വയസുള്ള കൊല്ലം സ്വദേശിനി അഞ്‌ജന അജയൻ, 34 വയസുള്ള ആലപ്പുഴ സ്വദേശിനി വന്ദന, 34 വയസുള്ള പെരുമ്പാവൂർ സ്വദേശിനി ശ്രീദേവി, 22 വയസുള്ള കീഴ്‌മാട്‌ സദേശിനി അഞ്‌ജലി, 16 വയസുള്ള പാലക്കാട് മുണ്ടൂർ സ്വദേശിനി ജിതിഷ എന്നിവർ കോവിഡ് മൂലമാണ് മരണത്തിന് കീഴടങ്ങിയത്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 47 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു.

ഇന്നത്തെ ആകെ രോഗബാധ 4138 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7108 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 21 ആണ്. സമ്പര്‍ക്ക രോഗികള്‍ 3599 ഇന്നുണ്ട്. ഉറവിടം അറിയാത്ത 438 രോഗബാധിതരും, 86,681 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 05 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 58
കണ്ണൂർ: 195
വയനാട്: 46
കോഴിക്കോട്: 576
മലപ്പുറം: 467
പാലക്കാട്: 286
തൃശ്ശൂർ: 433
എറണാകുളം: 518
ആലപ്പുഴ: 498
കോട്ടയം: 246
ഇടുക്കി: 60
പത്തനംതിട്ട: 44
കൊല്ലം: 350
തിരുവനന്തപുരം: 361

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7108, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 507 കൊല്ലം 553, പത്തനംതിട്ട 228, ആലപ്പുഴ 793, കോട്ടയം 334, ഇടുക്കി 78, എറണാകുളം 1093, തൃശൂര്‍ 967, പാലക്കാട് 463, മലപ്പുറം 945, കോഴിക്കോട് 839, വയനാട് 72, കണ്ണൂര്‍ 93, കാസര്‍ഗോഡ് 143. ഇനി ചികിൽസയിലുള്ളത് 86,681. ഇതുവരെ ആകെ 3,55,943 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: കുമ്മനത്തിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; 24 ലക്ഷം നൽകി ഒത്തുതീർപ്പാക്കി

ആകെ 4138  രോഗബാധിതരില്‍ 54 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 3599 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 54, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, കോഴിക്കോട് 541, മലപ്പുറം 440, വയനാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 430 പേര്‍ക്കും, എറണാകുളം 407, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 482 പേര്‍ക്കും, ഇടുക്കി 53, കോട്ടയം 244, കൊല്ലം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 28, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1533 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 21 ആണ്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ (80), വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്‌മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്‌സണ്‍ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍ (65), പെരുമ്പുഴ സ്വദേശി സോമന്‍ (81), കൊല്ലം സ്വദേശി അഞ്‌ജന അജയന്‍ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാല്‍ വാര്‍ഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രന്‍ (59), കോട്ടയം പുന്നത്തറ വെസ്‌റ്റ് സ്വദേശിനി ഓമന (46), എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂര്‍ സ്വദേശിനി ശ്രീദേവി (34), കീഴ്‌മാട്‌ സ്വദേശിനി അഞ്‌ജലി (22), തൃശൂര്‍ കുറ്റൂര്‍ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്‌ണൻ നായര്‍ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂര്‍ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: കള്ളപ്പണ ഇടപാട്; പിടി തോമസ് എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 09, എറണാകുളം 08, കോഴിക്കോട് 08, തിരുവനന്തപുരം 07, തൃശൂർ 05, പത്തനംതിട്ട 04, കൊല്ലം 03, കാസർഗോഡ് 02, മലപ്പുറം 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345, സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 47,28,404 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 19 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 657 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 05 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: പാലക്കാട് ജില്ലയിലെ പല്ലശന (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), കൊല്ലങ്കോട് (3), ആലപ്പുഴ ജില്ലയിലെ തഴക്കര (2), തൃശൂര്‍ ജില്ലയിലെ പാഞ്ചല്‍ (11), എറണാകുളം ജില്ലയിലെ പിണ്ടിമന (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

2437 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,93,221 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,71,744 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,477 പേര്‍ ആശുപത്രികളിലുമാണ്.

National News: സുരക്ഷ നീട്ടില്ല; ബാബരി കേസിൽ വിധി പറഞ്ഞ മുൻ ജഡ്‌ജിന്റെ ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE