കോവിഡ്; രോഗമുക്‌തി 5983 , രോഗബാധ 3593, സമ്പർക്കം 3070

By Desk Reporter, Malabar News
Kerala Covid Report 2020 Nov 09_Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന വളരെ കുറവാണ്. അതനുസരിച്ചു കണക്കിലും കുറവ് കാണുന്നുണ്ട്. ഇന്നത്തെ ആകെ രോഗബാധ 3593 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 5983. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. 13 വയസ് പ്രായമുള്ള പ്രായമുള്ള ഒരു കുട്ടി ഉൾപ്പടെ ഇന്നത്തെ മരണ സംഖ്യ 22 ആണ്.

യുവ സമൂഹത്തിൽ നിന്ന് 2 കോവിഡ് മരണങ്ങൾ ഇന്നും സ്‌ഥിരീകരിച്ചിട്ടുണ്ട്. 36 വയസുള്ള പള്ളിപ്പട്ടുമുറി സ്വദേശിനി ഷീബയും 37 വയസുള്ള കണ്ണൂർ ചെറുകുന്ന് സദേശി എ.വിശാൽ എന്നിവരുമാണത്. സമ്പര്‍ക്ക രോഗികള്‍ 3070  ഇന്നുണ്ട്. ഉറവിടം അറിയാത്ത 409 രോഗബാധിതരും, 79,410 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 02 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 53 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 75
കണ്ണൂർ: 152
വയനാട്: 50
കോഴിക്കോട്: 479
മലപ്പുറം: 548
പാലക്കാട്: 225
തൃശ്ശൂർ: 430
എറണാകുളം: 433
ആലപ്പുഴ: 353
കോട്ടയം: 203
ഇടുക്കി: 42

പത്തനംതിട്ട: 43
കൊല്ലം: 236
തിരുവനന്തപുരം: 324

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 5983, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 452, കൊല്ലം 454, പത്തനംതിട്ട 147, ആലപ്പുഴ 792, കോട്ടയം 423, ഇടുക്കി 49, എറണാകുളം 827, തൃശൂര്‍ 904, പാലക്കാട് 429, മലപ്പുറം 560, കോഴിക്കോട് 618, വയനാട് 104, കണ്ണൂര്‍ 133, കാസര്‍ഗോഡ് 91. ഇനി ചികിൽസയിലുള്ളത് 79,410. ഇതുവരെ ആകെ 4,08,460 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: കെടി ജലീലിന്റെ പിഎച്ച്ഡിയിൽ തെറ്റുകളെന്ന് പരാതി; പരിശോധിക്കാൻ ഉത്തരവിട്ട് ഗവർണർ

ആകെ 3593 രോഗബാധിതരില്‍ 61 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 409 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 3070 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 66, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോഴിക്കോട് 441, മലപ്പുറം 504, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 417 പേര്‍ക്കും, എറണാകുളം 298, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 345 പേര്‍ക്കും, ഇടുക്കി 27, കോട്ടയം 203, കൊല്ലം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 35, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 224 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1714 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 22 ആണ്. തിരുവനന്തപുരം അട്ടകുളങ്ങര സ്വദേശി മുസ്‌തഫ (75), അരുവിക്കര സ്വദേശി നാരായണ്‍ നാടാര്‍ (78), പേരുംകുളം സ്വദേശി ആമീന്‍ (66), പ്ലാമൂട്ടുകോട് സ്വദേശിനി ചിന്ന പിള്ള (85), നെയ്യാറ്റിന്‍കര സ്വദേശിനി തങ്കം (58), ആറ്റിങ്ങല്‍ സ്വദേശിനി വസന്ത (62), ഉള്ളൂര്‍ സ്വദേശി കെ.എം. തോമസ് (71), നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന്‍ (69), കൊല്ലം പെരിനാട് സ്വദേശി മുഹമ്മദ് നസീബ് (13), കൊട്ടാരക്കര സ്വദേശി ശ്രീധര ശര്‍മ്മ (79), ചവറ സ്വദേശി ശിവശങ്കര പിള്ള (77), ആലപ്പുഴ മുതുകുളം സ്വദേശിനി സരസ്വതി (51), ചേര്‍ത്തല സ്വദേശി ബാലകൃഷ്‌ണൻ (72), ഏഴരയില്‍പുഴയില്‍ സ്വദേശി മോഹനന്‍ (57), പള്ളിപ്പട്ടുമുറി സ്വദേശിനി ഷീബ (36), എറണാകുളം കുന്നപ്പിള്ളിശേരി സ്വദേശി പി.എ. പൗലോസ് (85), മുണ്ടമ്പേലി സ്വദേശി ഡേവിഡ് (72), ഏരൂര്‍ സ്വദേശിനി ദേവായനി വാസുദേവന്‍ (80), മലപ്പുറം അരീക്കോട് സ്വദേശി അബ്‌ദുറഹ്‌മാൻ (87), വയനാട് വടുവഞ്ചാല്‍ സ്വദേശി ഗോപാലന്‍ (68), ബത്തേരി സ്വദേശിനി പാര്‍വതി (85), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി എ. വിശാല്‍ (37) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: അമേരിക്കയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കും; മെഹ്ബൂബ മുഫ്‌തി

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 11, കണ്ണൂർ 04, തൃശൂർ 04, മലപ്പുറം 02, പാലക്കാട് 02, കോഴിക്കോട് 05, കൊല്ലം 03, പത്തനംതിട്ട 01, വയനാട് 02, കാസർഗോഡ് 01, എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,30,922 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 07 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 612 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 02 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: ആലപ്പുഴ ജില്ലയിലെ ചെറുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ മംഗലപുരം (സബ് വാര്‍ഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

1981 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,16,096 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,96,208 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,888 പേര്‍ ആശുപത്രികളിലുമാണ്.

Related News: ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നെഗറ്റീവായാൽ പ്രവാസികൾക്ക് ക്വാറന്റൈന്‍ വേണ്ട; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE