കോവിഡ്; രോഗമുക്‌തി 6119, രോഗബാധ 5537, സമ്പർക്കം 4683

By Desk Reporter, Malabar News
Kerala Covid Report 2020 Nov 12_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നത്തെ ആകെ രോഗബാധ 5537  ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 6119. ഇന്നത്തെ മരണ സംഖ്യ 25 ആണ്. സമ്പര്‍ക്ക രോഗികള്‍ 4683 ഇന്നുണ്ട്. ഉറവിടം അറിയാത്ത 653 രോഗബാധിതരും, 77,813 പേർ നിലവിൽ ചികിൽസയിലുമുണ്ട്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 61 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു.

ഇന്ന് സാംമ്പിൾ പരിശോധന 57,202 ആണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 09.68 ആയികുറഞ്ഞിട്ടുണ്ട്. യുവ സമൂഹത്തിൽ നിന്ന് ഒരാൾ ഇന്നും കോവിഡ് മരണത്തിന് കീഴടങ്ങിയതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. 34 വയസുള്ള പുതിയകടവ് സ്വദേശിനി ജാനകി ആണത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 108
കണ്ണൂർ: 346
വയനാട്: 100
കോഴിക്കോട്: 696
മലപ്പുറം: 617
പാലക്കാട്: 434
തൃശ്ശൂർ: 727
എറണാകുളം: 489
ആലപ്പുഴ: 568
കോട്ടയം: 344
ഇടുക്കി: 185

പത്തനംതിട്ട: 138
കൊല്ലം: 399
തിരുവനന്തപുരം: 386

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 6119, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂര്‍ 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂര്‍ 214, കാസര്‍ഗോഡ് 36. ഇനി ചികിൽസയിലുള്ളത് 77,813. ഇതുവരെ ആകെ 4,28,529 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: അർണബിന് ജാമ്യം; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക, പ്രിയങ്കഗാന്ധി 

ആകെ 5537 രോഗബാധിതരില്‍ 140 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 4683 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 97, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 259 പേര്‍ക്കും, കോഴിക്കോട് 646, മലപ്പുറം 583, വയനാട് ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 706 പേര്‍ക്കും, എറണാകുളം 254, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 553 പേര്‍ക്കും, ഇടുക്കി 137, കോട്ടയം 337, കൊല്ലം ജില്ലയില്‍ നിന്നുള്ള 386 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 99, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1796 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 25 ആണ്. തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി രാജേന്ദ്രന്‍ (68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ (85), കൊടുങ്ങാനൂര്‍ സ്വദേശിനി പ്രഭ (48), കൊല്ലം പത്തനാപുരം സ്വദേശി ലാസര്‍ ഡേവിഡ് (66), നോര്‍ത്ത് പരവൂര്‍ സ്വദേശി ഒ.പി. സുനി (48), ആലപ്പുഴ ചേര്‍ത്തല സ്വദേശി കുഞ്ഞുമാണി (70), കടുവിനാല്‍ സ്വദേശി താഹകുഞ്ഞ് (53), ആലപ്പുഴ സ്വദേശി ബേബി (72), കോട്ടയം കുറുമ്പനാട് സ്വദേശി വി.സി. ചെല്ലപ്പന്‍ (70), എറണാകുളം ഒക്കല്‍ സ്വദേശി ഗുപ്‌തൻ നമ്പൂതിരി (70), ഫോര്‍ട്ട്‌കൊച്ചി സ്വദേശി സജീവന്‍ (48), കെലന്‍തറ സ്വദേശി അഗസ്‌റ്റിൻ (67), തൃശൂര്‍ പുല്ലാഴി സ്വദേശി സൈമണ്‍ (72), എരവക്കാട് സ്വദേശി വാസു (60), പാമ്പൂര്‍ സ്വദേശി ഗോവിന്ദന്‍കുട്ടി (67), പാലക്കാട് കുനിശേരി സ്വദേശി സോമസുന്ദരന്‍ (66), ശേകരിപുരം സ്വദേശിനി ഭാര്‍ഗവി അമ്മ (86), ആട്ടശേരി സ്വദേശി കുഞ്ഞരാമു (80), മലപ്പുറം താനൂര്‍ സ്വദേശിനി ഫാത്തിമ (52), കോഴിക്കോട് ഒളവണ്ണ സ്വദേശി ആമിന (70), വടകര സ്വദേശി രാജന്‍ (59), പുതിയ കടവ് സ്വദേശിനി ജാനകി (34), കോഴിക്കോട് സ്വദേശിനി ആമിന (77), ഇരിങ്ങാനൂര്‍ സ്വദേശി അബ്‌ദുറഹ്‌മാൻ (67), കണ്ണൂര്‍ കടലായി സ്വദേശിനി നഫീസ കക്കാറയില്‍ (65) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കൽ; രാഷ്‌ട്രപതി ഒപ്പിട്ട ഉത്തരവ് കേന്ദ്രം പുറത്തിറക്കി 

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 13, തിരുവനന്തപുരം 08, കണ്ണൂർ 08, കോഴിക്കോട് 07, പത്തനംതിട്ട 07, തൃശൂർ 06, വയനാട്‌ 04, പാലക്കാട് 03, മലപ്പുറം 02, കാസർഗോഡ് 02, ഇടുക്കി 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,07,067 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 10 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 616 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 04 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: ആലപ്പുഴ ജില്ലയിലെ കാവാലം (കണ്ടെയ്ൻമെന്റ് സോണ്‍ 10), കോഴിക്കോട് ജില്ലയിലെ കായണ്ണ (സബ് വാര്‍ഡ് 3), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 10), കുന്നത്തുനാട് (14)

1993 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,15,583 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,96,773 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,810 പേര്‍ ആശുപത്രികളിലുമാണ്.

National News: സിദ്ദിഖ് കാപ്പനില്ലാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ് അർണബിനുള്ളത്’; കപിൽ സിബൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE