കോവിഡ്; രോഗമുക്‌തി 6201, രോഗബാധ 5804, സമ്പർക്കം 4988

By Desk Reporter, Malabar News
Kerala Covid Report 2020 Nov 20_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നത്തെ ആകെ രോഗബാധ 5804 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 6201. ഇന്നത്തെ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 4988 ഇന്നുണ്ട്. ഉറവിടം അറിയാത്ത 643 രോഗബാധിതരും, 77,390 പേർ നിലവിൽ ചികിൽസയിലുമുണ്ട്.

സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 55 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് സാംമ്പിൾ പരിശോധന 58,221 ആണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 09.97 ആണ്. യുവ സമൂഹത്തിൽ നിന്ന് രണ്ടുപേർ ഇന്നും കോവിഡ് മരണത്തിന് കീഴടങ്ങിയതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. 39 വയസുള്ള മൈനാഗപ്പള്ളി സ്വദേശിനി അജിമോനും 32 വയസുള്ള പൂക്കോട്ടൂർ സ്വദേശി നിസാർ എന്നിവരാണത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 81
കണ്ണൂർ: 240
വയനാട്: 106
കോഴിക്കോട്: 799
മലപ്പുറം: 588
പാലക്കാട്: 438
തൃശ്ശൂർ: 677
എറണാകുളം: 756
ആലപ്പുഴ: 468
കോട്ടയം: 347
ഇടുക്കി: 187

പത്തനംതിട്ട: 189
കൊല്ലം: 489
തിരുവനന്തപുരം: 439

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 6201, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 727, കൊല്ലം 613, പത്തനംതിട്ട 89, ആലപ്പുഴ 415, കോട്ടയം 317, ഇടുക്കി 78, എറണാകുളം 707, തൃശൂര്‍ 866, പാലക്കാട് 338, മലപ്പുറം 522, കോഴിക്കോട് 781, വയനാട് 160, കണ്ണൂര്‍ 431, കാസര്‍ഗോഡ് 157. ഇനി ചികിൽസയിലുള്ളത് 77,390. ഇതുവരെ ആകെ 4,34,730 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: പ്രതിപക്ഷ നേതാവെത്തി; എല്ലാം ശരിയായി; ആകാശവാണി ആലപ്പുഴ സ്‌റ്റേഷൻ തുടർന്ന് പ്രവർത്തിക്കും

ആകെ 5804 രോഗബാധിതരില്‍ 118 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 4988 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 73, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, കോഴിക്കോട് 766, മലപ്പുറം 562, വയനാട് ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 235 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 658 പേര്‍ക്കും, എറണാകുളം 558, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 462 പേര്‍ക്കും, ഇടുക്കി 154, കോട്ടയം 345, കൊല്ലം ജില്ലയില്‍ നിന്നുള്ള 476 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 140, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 316 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1822 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 26 ആണ്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രന്‍ (59), തോട്ടക്കൽ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62), വര്‍ക്കല സ്വദേശിനി തുളസമ്മ (52), പേരൂര്‍ക്കട സ്വദേശി വിന്‍സന്റ് (68), തിരുവനന്തപുരം സ്വദേശി ജയരാജന്‍ (53), കൊല്ലം കൊട്ടാരക്കര സ്വദേശി ബഷീര്‍ (60), ഇടത്തറ സ്വദേശി മാണി (60), മൈനാഗപ്പള്ളി സ്വദേശി അജിമോന്‍ (39), ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഹംസ (80), കരുവാറ്റ സ്വദേശി ടി.കെ. ജോസഫ് (80), കോട്ടയം സ്വദേശിനി കൊച്ചുപെണ്ണ് (90), പുതുപ്പള്ളി സ്വദേശി പുരുഷന്‍ (60), താഴത്തങ്ങാടി സ്വദേശി മുഹമ്മദ് കുട്ടി (77), എറണാകുളം ഏറമല്ലൂര്‍ സ്വദേശിനി ഫാത്തിമ ഇബ്രാഹിം (85), അരങ്ങത്ത് ക്രോസ് റോഡ് സ്വദേശിനി ഹംസ ബീവി (78), പവര്‍ഹൗസ് സ്വദേശി രാധാകൃഷ്‌ണൻ (57), തൃശൂര്‍ ചിറ്റിശേരി സ്വദേശി ബാബു (54), കരിക്കുഴി സ്വദേശി സുലൈമാന്‍ (68), പൊന്‍കുന്നം സ്വദേശി സുബ്രഹ്‌മണ്യൻ (86), പാലക്കാട് ആലത്തൂര്‍ സ്വദേശിനി സാറാമ്മ (74), ഒറ്റപ്പാലം സ്വദേശി അലി (69), മലപ്പുറം മൂത്തേടം സ്വദേശി വീരന്‍ (75), പൂക്കോട്ടൂര്‍ സ്വദേശി നിസാര്‍ (32), പൊന്നാനി സ്വദേശിനി സാറു (71), കണ്ണൂര്‍ ചേലാട് സ്വദേശി കെ.എം. ഹംസ (60) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കൽ; രാഷ്‌ട്രപതി ഒപ്പിട്ട ഉത്തരവ് കേന്ദ്രം പുറത്തിറക്കി 

55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, എറണാകുളം 11, കണ്ണൂർ 07, പത്തനംതിട്ട 05, കോഴിക്കോട് 05, കൊല്ലം 03, തൃശൂർ 03, ഇടുക്കി 02, പാലക്കാട് 02, കാസർഗോഡ് 02, കോട്ടയം 01, മലപ്പുറം 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,65,288 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 15 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 616 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 11 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ (കണ്ടെയ്ൻമെന്റ് സോണ്‍ സബ് വാര്‍ഡ് 11), നെടുമ്പ്രം (സബ് വാര്‍ഡ് 12), റാന്നി പഴയങ്ങാടി (സബ് വാര്‍ഡ് 10), മലയാലപ്പുഴ (സബ് വാര്‍ഡ് 11), ചെറുകോല്‍ (സബ് വാര്‍ഡ് 5, 7), പാലക്കാട് ജില്ലയിലെ കരിമ്പുഴ (15), കൊല്ലങ്കോട് (11), തേന്‍കര (4), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (സബ് വാര്‍ഡ് 14), കൊല്ലം ജില്ലയിലെ വിളക്കുടി (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (സബ് വാര്‍ഡ് 1, 3, 4, 5, 6, 7, 8, 10, 12, 13, 14, 15, 16, 17, 19)

2130 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,16,923 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,98,448 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,475 പേര്‍ ആശുപത്രികളിലുമാണ്.

Kerala News: ഭിന്നതകള്‍ക്ക് പരിഹാരം; ശോഭാ സുരേന്ദ്രനെ സംസ്‌ഥാന കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE