കോവിഡ് രോഗമുക്‌തി 6567; സാംമ്പിൾ പരിശോധന 56,157, രോഗബാധ 5792

By Desk Reporter, Malabar News
Covid Kerala Report 2020 Nov 22_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 25,141 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 56,157 ആണ്. ഇതിൽ രോഗബാധ 5792 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6620 ഉം ഇന്ന് കോവിഡ് സ്‌ഥിരീകരിച്ച മരണ സംഖ്യ 27ഉമാണ്. സമ്പര്‍ക്ക രോഗികള്‍ 4985 ഇന്നുണ്ട്. ഉറവിടം അറിയാത്ത 639  രോഗബാധിതരും, 70,070 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 64 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.

ആകെ 5792 രോഗബാധിതരില്‍ 104 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 4985 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 92, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കോഴിക്കോട് 603, മലപ്പുറം 734, വയനാട് ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 650 പേര്‍ക്കും, എറണാകുളം 451, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 345 പേര്‍ക്കും, ഇടുക്കി 86, കോട്ടയം 427, കൊല്ലം ജില്ലയില്‍ നിന്നുള്ള 674 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 130, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 96
കണ്ണൂർ: 335
വയനാട്: 97
കോഴിക്കോട്: 644
മലപ്പുറം: 776
പാലക്കാട്: 380
തൃശ്ശൂർ: 667
എറണാകുളം: 613
ആലപ്പുഴ: 364
കോട്ടയം: 429
ഇടുക്കി: 116

പത്തനംതിട്ട: 202
കൊല്ലം: 682
തിരുവനന്തപുരം: 391

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 6620, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 561, കൊല്ലം 622, പത്തനംതിട്ട 154, ആലപ്പുഴ 397, കോട്ടയം 501, ഇടുക്കി 54, എറണാകുളം 588, തൃശൂര്‍ 723, പാലക്കാട് 820, മലപ്പുറം 497, കോഴിക്കോട് 831, വയനാട് 117, കണ്ണൂര്‍ 625, കാസര്‍ഗോഡ് 130. ഇനി ചികിൽസയിലുള്ളത് 70,070. ഇതുവരെ ആകെ 4,61,394 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്‌റ്റഡിയിൽ എടുത്തു

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1915 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 27 ആണ്. തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി സുകുമാരന്‍ (85), ശാസ്‌തമംഗലം സ്വദേശി രാധാകൃഷ്‌ണൻ നായര്‍ (83), ആനയറ സ്വദേശിനി അമ്മുക്കുട്ടി (78), കല്ലാട്ടുമുക്ക് സ്വദേശിനി കുല്‍സുബീവി (55), നേമം സ്വദേശിനി റഷീദ (43), കൊല്ലം കരൂര്‍കടവ് സ്വദേശി രസക് കുഞ്ഞ് (60), ക്ളാപ്പന സ്വദേശിനി ആശ (45), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി സരസമ്മ (72), കോട്ടയം നാഗമ്പടം സ്വദേശി ബേബി (68), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി കെ.എം. നബീസ (63), എളമക്കര സ്വദേശി കെ.കെ. പുരുഷന്‍ (74), തൃശൂര്‍ പാമ്പൂര്‍ സ്വദേശി ബാലകൃഷ്‌ണൻ (79), എടശേരി സ്വദേശി അബ്‌ദുൾ ജലീല്‍ (52), അഴിക്കോട് സ്വദേശി അബ്‌ദുൾ റഹ്‌മാൻ (75), പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സൗമ്യകുമാരന്‍ (84), മലപ്പുറം പോരൂര്‍ സ്വദേശി സുനില്‍ ബാബു (40), താഴേക്കോട് സ്വദേശിനി ഖദീജ (54), ഇരുമേട് സ്വദേശി മുഹമ്മദ് (73), പൂക്കോട്ടൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ (50), മംഗലം സ്വദേശിനി ഫാത്തിമകുട്ടി (65), ചേര്‍പുളശേരി സ്വദേശിനി നഫീസ (64), കോഴിക്കോട് നടപുരം സ്വദേശി വിജയന്‍ (65), വട്ടോളി സ്വദേശി ചന്ദ്രന്‍ (75), വളയം സ്വദേശി അബ്‌ദുള്ള (74), തിരുവന്നൂര്‍നട സ്വദേശി വേലായുധന്‍ (90), കണ്ണൂര്‍ ചിറയ്‌ക്കൽ സ്വദേശിനി സുഹറാബി (69), കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (70) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: പച്ചക്കള്ളം പൊളിഞ്ഞു, സത്യപ്രതിജ്‌ഞാ ലംഘനം നടത്തി; ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കോഴിക്കോട് 11, പത്തനംതിട്ട 09, കണ്ണൂർ 09, തിരുവനന്തപുരം 04, തൃശൂർ 04, മലപ്പുറം 04, കൊല്ലം 02, പാലക്കാട് 02, വയനാട് 02, കാസർഗോഡ് 02 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 55,54,265 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 09 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 599 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 08 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: മലപ്പുറം ജില്ലയിലെ ഇരുമ്പിലിയം (കണ്ടെയ്‌ൻമെന്റ് സോണ്‍ സബ് വാര്‍ഡ് 3), മറക്കര (സബ് വാര്‍ഡ് 1, 11), വാളാഞ്ചേരി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 27), ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ (സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ പനച്ചേരി (19), കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ (സബ് വാര്‍ഡ് 4), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (7), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (15, 17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

1353 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,20,023 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 3,03,218 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,805 പേര്‍ ആശുപത്രികളിലുമാണ്.

Kerala News: സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE