കോവിഡ് പരിശോധന 35,659 ആയികുറഞ്ഞു; മുക്‌തി 5425, രോഗബാധ 3757, സമ്പർക്കം 3272

By Desk Reporter, Malabar News
Kerala Covid Report 2020 Nov 23_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,015 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,659 പരിശോധന  ആണ്. ഇതിൽ രോഗബാധ 3757 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5425 ഉം ഇന്ന് കോവിഡ് സ്‌ഥിരീകരിച്ച മരണ സംഖ്യ 22ഉമാണ്.

സമ്പര്‍ക്ക രോഗികള്‍ 3272 ഇന്നുണ്ട്. ഉറവിടം അറിയാത്ത 377 രോഗബാധിതരും, 64,166 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 32 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 87.09 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.54 ആണ്

ആകെ 3757 രോഗബാധിതരില്‍ 76 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 377 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 3272 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

കാസര്‍ഗോഡ് 29, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, കോഴിക്കോട് 467, മലപ്പുറം 993, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, എറണാകുളം 235, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 256 പേര്‍ക്കും, ഇടുക്കി 30, കോട്ടയം 276, കൊല്ലം ജില്ലയില്‍ നിന്നുള്ള 194 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 46, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 32
കണ്ണൂർ: 144
വയനാട്: 39
കോഴിക്കോട്: 514
മലപ്പുറം: 1023
പാലക്കാട്: 331
തൃശ്ശൂർ: 278
എറണാകുളം: 325
ആലപ്പുഴ: 259
കോട്ടയം: 279
ഇടുക്കി: 49

പത്തനംതിട്ട: 57
കൊല്ലം: 198
തിരുവനന്തപുരം: 229

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 5425, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം751, കൊല്ലം 572, പത്തനംതിട്ട 173, ആലപ്പുഴ 252, കോട്ടയം 175, ഇടുക്കി 137, എറണാകുളം 517, തൃശൂര്‍ 674, പാലക്കാട് 583, മലപ്പുറം 527, കോഴിക്കോട് 698, വയനാട് 82, കണ്ണൂര്‍ 187, കാസര്‍ഗോഡ് 97. ഇനി ചികിൽസയിലുള്ളത് 64,166. ഇതുവരെ ആകെ 5,00,089 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ഒടുവിൽ പിൻമാറി; പൊലീസ് നിയമ ഭേദഗതി പിൻവലിച്ചു

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2071 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 22 ആണ്. തിരുവനന്തപുരം മണികണ്‌ഠേശ്വരം സ്വദേശി ബിനുകുമാര്‍ (48), ചാക്ക സ്വദേശി പ്രസന്നകുമാര്‍ (67), കൊല്ലം സ്വദേശി സരസന്‍ (54), ആലപ്പുഴ ചേര്‍ത്തല സ്വദേശി വിശ്വനാഥന്‍ (73), കോട്ടയം തോന്നല്ലൂര്‍ സ്വദേശി ഒ.ജി. വാസു (82), ചിങ്ങവനം സ്വദേശിനി മറിയാമ്മ (58), ചേങ്ങളം സ്വദേശി കുഞ്ഞുമുഹമ്മദ് (78), എറണാകുളം വേങ്ങൂര്‍ സ്വദേശി എന്‍. രവി (69), കാഞ്ഞൂര്‍ സ്വദേശി എന്‍.പി. ഷാജി (62), മുടവൂര്‍ സ്വദേശി എ.പി. ഗോപാല കൃഷ്‌ണൻ (71), മട്ടാഞ്ചേരി സ്വദേശിനി ടെല്‍മ സേവിയര്‍ (56), തൃശൂര്‍ കൈപമംഗലം സ്വദേശിനി അന്‍സ (30), കൊടുങ്ങല്ലൂര്‍ സ്വദേശി റഫീഖ് (44), പഴുക്കര സ്വദേശി വേലായുധന്‍ (60), ആനന്ദപുരം സ്വദേശിനി ആനി ചാക്കുണ്ണി (72), പാലക്കാട് തേരക്കാട് സ്വദേശി എകെ അയ്യപ്പന്‍ (84), മലപ്പുറം മാമണ്‍കര സ്വദേശി തോമസ് കോശി (61), കോഴിക്കോട് ബാലുശേരി സ്വദേശി ബാലന്‍നായര്‍ (74), ബേപ്പൂര്‍ സ്വദേശിനി ലൈല (48), വയനാട് വൈത്തിരി സ്വദേശി ഹെലന്‍ (85), കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശിനി സനില (63), കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് (65) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ അവസരം ഒരുക്കണം; സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ എസ്എഫ്‌ഐ

32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 06, തിരുവനന്തപുരം 05, തൃശൂർ 05, കണ്ണൂർ 04, കോഴിക്കോട് 03, പത്തനംതിട്ട 02, ഇടുക്കി 02, മലപ്പുറം 02, കൊല്ലം 01, വയനാട് 01, പാലക്കാട് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 07 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 556 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 04 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: കോട്ടയം ജില്ലയിലെ ഉദയനാപുരം (വാര്‍ഡ് 4), എറണാകുളം ജില്ലയിലെ എലഞ്ഞി (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (28), കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

1551 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,14,543 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,98,395 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,148 പേര്‍ ആശുപത്രികളിലുമാണ്.

Most Read: ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ച കേസ്; നിർണായക വഴിത്തിരിവ്; പീഡനം നടന്നിട്ടില്ലെന്ന് യുവതി കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE