കോവിഡ് പരിശോധന 39,108; മുക്‌തി 4544, രോഗബാധ 3966, സമ്പർക്കം 3348

By Desk Reporter, Malabar News
Kerala Covid Report 2020 Nov 27_ Malabar News
Kerala Covid Report 2020 Nov 27_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 55,996 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 39,108 പരിശോധന  ആണ്. ഇതിൽ രോഗബാധ 3966 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4544 ഉം ഇന്ന് കോവിഡ് സ്‌ഥിരീകരിച്ച മരണ സംഖ്യ 23ഉമാണ്.

സമ്പര്‍ക്ക രോഗികള്‍ 3348  ഇന്നുണ്ട്. ഉറവിടം അറിയാത്ത 488 രോഗബാധിതരും, 63,885 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 49 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 84.41 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.14 ആണ്

ആകെ 3966 രോഗബാധിതരില്‍ 81 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 488 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 3348 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

കാസര്‍ഗോഡ് 83, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കോഴിക്കോട് 340, മലപ്പുറം 574, വയനാട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 507 പേര്‍ക്കും, എറണാകുളം 261, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 224 പേര്‍ക്കും, ഇടുക്കി 121, കോട്ടയം 341, കൊല്ലം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 120, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 96
കണ്ണൂർ: 131
വയനാട്: 105
കോഴിക്കോട്: 374
മലപ്പുറം: 612
പാലക്കാട്: 351
തൃശ്ശൂർ: 525
എറണാകുളം: 397
ആലപ്പുഴ: 236

കോട്ടയം: 346
ഇടുക്കി: 143

പത്തനംതിട്ട: 159
കൊല്ലം: 229
തിരുവനന്തപുരം: 262

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4544, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 334, കൊല്ലം 378, പത്തനംതിട്ട 127, ആലപ്പുഴ 251, കോട്ടയം 202, ഇടുക്കി 174, എറണാകുളം 476, തൃശൂര്‍ 826, പാലക്കാട് 228, മലപ്പുറം 779, കോഴിക്കോട് 455, വയനാട് 93, കണ്ണൂര്‍ 136, കാസര്‍ഗോഡ് 85. ഇനി ചികിൽസയിലുള്ളത് 63,885. ഇതുവരെ ആകെ 5,21,522 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Related News: അസ്ട്രാസെനകയുടെ വാക്‌സിന്‍ സ്‌പുട്‌നിക്- 5മായി സംയോജിപ്പിച്ച് ഫലപ്രാപ്‌തി കൂട്ടണം; റഷ്യ

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2171 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 22 ആണ്. മരിച്ച വ്യക്‌തികളുടെ പേര് വിവരങ്ങൾ: തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല (64), പള്ളിക്കല്‍ സ്വദേശി രാധാകൃഷ്‌ണൻ (70), പത്തനംതിട്ട കോന്നി സ്വദേശിനി കുഞ്ഞുമോള്‍ (64), കോന്നി സ്വദേശി കെ.ആര്‍. ബാലന്‍ (66), ആലപ്പുഴ ചേര്‍ത്തല സ്വദേശി തോമസ് (87), തലവടി സ്വദേശിനി പ്രസന്ന (63), ചെങ്ങന്നൂര്‍ സ്വദേശി അന്നമ്മ രാജു (71), കോട്ടയം ഓമല്ലൂര്‍ സ്വദേശി ഔസേപ്പ് (68), മല്ലശേരി സ്വദേശി പിസി ഫിലിപ് (72), കോട്ടയം സ്വദേശി കെസി ജോണ്‍ (80), കോട്ടയം സ്വദേശിനി ലീല ചന്ദ്രശേഖര്‍ (42), എറണാകുളം ചെല്ലാനം സ്വദേശിനി ഗ്രേസി ജോണ്‍ (65), ആലുവ സ്വദേശി ജോസഫ് ബാബു (68), തൃശൂര്‍ പുന്നയൂര്‍ സ്വദേശിനി അച്ചുമ്മ (67), മടക്കത്തറ സ്വദേശിനി ദേവകി അമ്മ (85), കൈപമംഗലം സ്വദേശി ഇബ്രാഹീം (75), കൊടുങ്ങല്ലൂര്‍ സ്വദേശി കെഎ ജോസഫ് (65), ഗുരുവായൂര്‍ സ്വദേശി ഐഎസ് വാസു (80), മലപ്പുറം കൊക്കൂര്‍ സ്വദേശിനി കാര്‍ത്ത്യായനി (69), കൊണ്ടോട്ടി സ്വദേശി ഉമ്മച്ചുട്ടി (80), മലപ്പുറം സ്വദേശി അലി (74), ഭൂതാനം സ്വദേശി നാരായണന്‍ (71), കോഴിക്കോട് കരിക്കംകുളം സ്വദേശി എംപി ഹസന്‍ (87).

Most Read: ഐഎസ്എല്ലിൽ ഇന്ന് കൊൽക്കത്ത ഡെർബി; ഈസ്‌റ്റ് ബംഗാളിന് അരങ്ങേറ്റം

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 09, തിരുവനന്തപുരം 07, കൊല്ലം, കണ്ണൂര്‍ 06 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 04 വീതം, പാലക്കാട് 03, മലപ്പുറം 02, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 01 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,14,029 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 20 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 527 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 02 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: തൃശൂര്‍ ജില്ലയിലെ ആളൂര്‍ (വാര്‍ഡ് 11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

1594 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,13,608 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,97,531 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,077 പേര്‍ ആശുപത്രികളിലുമാണ്.

Most Read: അടിപതറാതെ മുന്നോട്ട്; കർഷകർക്ക് ഡെൽഹിയിൽ പ്രവേശിക്കാൻ അനുമതി;

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE