കോവിഡ് 7834 പേർക്ക്, 6850 സമ്പർക്കം, രോഗമുക്‌തി 4476

By Desk Reporter, Malabar News
Covid Kerala Report 2020 Oct 20_ Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി തിരുവനന്തപുരം ഗുരുതര സാഹചര്യത്തിൽ തന്നെ തുടരുന്നു. 1049 പേരാണ് ഇന്ന് തിരുവനന്തപുരം നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 4476 പേരാണ്. ആകെ രോഗബാധ 7834 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 22 ആണ്. സമ്പര്‍ക്ക രോഗികള്‍ 6850  ഇന്നുണ്ട്. ഉറവിടം അറിയാത്ത 648 രോഗബാധിതരും, 80,818 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 32 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 257
കണ്ണൂർ: 423
വയനാട്: 81
കോഴിക്കോട്: 941
മലപ്പുറം: 973
പാലക്കാട്: 496
തൃശ്ശൂർ: 778
എറണാകുളം: 925
ആലപ്പുഴ: 633
കോട്ടയം: 342
ഇടുക്കി: 106
പത്തനംതിട്ട: 296
കൊല്ലം: 534
തിരുവനന്തപുരം: 1049

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4476, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 906, കൊല്ലം 284, പത്തനംതിട്ട 131, ആലപ്പുഴ 486, കോട്ടയം 202, ഇടുക്കി 115, എറണാകുളം 402, തൃശൂര്‍ 420, പാലക്കാട് 186, മലപ്പുറം 641, കോഴിക്കോട് 278, വയനാട് 92, കണ്ണൂര്‍ 204, കാസര്‍ഗോഡ് 129. ഇനി ചികിത്സയിലുള്ളത് 80,818. ഇതുവരെ ആകെ 1,39,620 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ഹത്രസ് സംഭവം; സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ശ്രമം; സഹായത്തിന് സ്വകാര്യ ഏജന്‍സി

ആകെ 7834 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 187 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 6850  പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 236, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 325 പേര്‍ക്കും, കോഴിക്കോട് 900, മലപ്പുറം 903, വയനാട് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 342 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 771 പേര്‍ക്കും, എറണാകുളം 759, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 607 പേര്‍ക്കും, ഇടുക്കി 63, കോട്ടയം 333, കൊല്ലം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 178, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 836 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 813 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 22 ആണ്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജന്‍ (47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദന്‍ (60), നെല്ലുവിള സ്വദേശി ദേവരാജന്‍ (56), അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആള്‍ബര്‍ട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോര്‍ജ് (75), തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം സ്വദേശി കോയക്കുട്ടി (73), കോഴിക്കോട് സ്വദേശിനി ജയപ്രകാശിനി (70), ചാലിയം സ്വദേശി അഷ്‌റഫ് (49), അരക്കിനാര്‍ സ്വദേശി അഹമ്മദ് കോയ (74), പയ്യോളി സ്വദേശി ഗംഗാധരന്‍ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.സി. ജോസ് (56), രാമന്‍തളി സ്വദേശി പി. സുധാകരന്‍ (65), അയിക്കര സ്വദേശി അജേഷ് കുമാര്‍ (40), അലവില്‍ സ്വദേശിനി സുമതി (67), ചന്ദനക്കാംപാറ പി.വി. ചന്ദ്രന്‍ (68), എടയന്നൂര്‍ സ്വദേശി ഭാസ്‌കരന്‍ (75), കാസര്‍ഗോഡ് മുട്ടത്തൊടി സ്വദേശിനി മറിയുമ്മ (67) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Must Read: രാഹുലും പ്രിയങ്കയും ഹത്രസിലേക്ക്

ഇന്ന് രോഗം ബാധിച്ചത് 95 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരത്ത് നിന്ന് മാത്രം 24 ആരോഗ്യ പ്രവർത്തകരും, തൊട്ടടുത്ത് കണ്ണൂർ 23 പേരുമായും, കൂടാതെ പത്തനംതിട്ട 11, കോഴക്കോട് 09, എറണാകുളം 08, കാസർഗോഡ് 05, പാലക്കാട് 04, മലപ്പുറം 04, കോട്ടയം 03, തൃശ്ശൂർ 02, വയനാട് 02 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. ഇതുകൂടാതെ എറണാകുളം ജില്ലയിലെ 05 നേവൽ ബേസ് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 54,563 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,04,878 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,07,429 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 12 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 724 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Most Read: സുശാന്ത് കൊല ചെയ്യപ്പെട്ടതല്ല; പുതിയ വഴിത്തിരിവുമായി ഡോക്‌ടർമാരുടെ റിപ്പോര്‍ട്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 32 ഹോട്ട് സ്‌പോട്ടുകളാണ്; ഹോട്ട് സ്പോട്ടുകളുടെ പേരു വിവരങ്ങൾ സർക്കാർ ലഭ്യമാക്കിയിട്ടില്ല. 3425 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,51,286 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,20,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,068 പേര്‍ ആശുപത്രികളിലുമാണ്.

National: സ്​മൃതി ഇറാനിക്കെതിരെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE