കോവിഡ് അവലോകനം; രോഗമുക്‌തി 7991, രോഗബാധ 9016, സമ്പർക്കം 7464

By Desk Reporter, Malabar News
Kerala Covid Report 2020 Nov 19 _Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 104 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് 3 ജില്ലകളിൽ 1000 ത്തിലധികം രോഗികൾ ഉണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1519 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള രണ്ടാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. 39 വയസ്സുള്ള തിരുവനന്തപുരം, മൂങ്ങോട് സ്വദേശി സതീഷ്‌കുമാർ, 26 വയസ്സുള്ള മഞ്ചാംമൂഡ്‌ സ്വദേശിനി വിജിതയുമാണ് കോവിഡ് മരണത്തിന് ഇരയായത്.

ഇന്നത്തെ ആകെ രോഗബാധ 9016 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7991 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 7464 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1321 രോഗബാധിതരും, 96,004 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 08 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 280
കണ്ണൂർ: 464
വയനാട്: 121
കോഴിക്കോട്: 926
മലപ്പുറം: 1519
പാലക്കാട്: 688
തൃശ്ശൂർ: 1109
എറണാകുളം: 1022
ആലപ്പുഴ: 629
കോട്ടയം: 411
ഇടുക്കി: 140
പത്തനംതിട്ട: 203
കൊല്ലം: 656
തിരുവനന്തപുരം: 848

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7991, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 860, കൊല്ലം 718, പത്തനംതിട്ട 302, ആലപ്പുഴ 529, കോട്ടയം 217, ഇടുക്കി 63, എറണാകുളം 941, തൃശൂര്‍ 1227, പാലക്കാട് 343, മലപ്പുറം 513, കോഴിക്കോട് 1057, വയനാട് 144, കണ്ണൂര്‍ 561, കാസര്‍ഗോഡ് 516. ഇനി ചികിൽസയിലുള്ളത് 96,004. ഇതുവരെ ആകെ 2,36,989 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു

ആകെ 9016 രോഗബാധിതരില്‍ 127 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 7464 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 270, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, കോഴിക്കോട് 888, മലപ്പുറം 1445, വയനാട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 383  പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 1079 പേര്‍ക്കും, എറണാകുളം 525, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 604 പേര്‍ക്കും, ഇടുക്കി 87, കോട്ടയം 358, കൊല്ലം ജില്ലയില്‍ നിന്നുള്ള 651 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 153, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 576 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1139 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 26 ആണ്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70), ഇടപ്പഴഞ്ഞി സ്വദേശി ഡട്ടു (42), കരുമം സ്വദേശി അജിത് കുമാര്‍ (59), മഞ്ചാംമൂട് സ്വദേശിനി വിജിത (26), വര്‍ക്കല സ്വദേശിനി ഉഷ (63), മൂങ്ങോട് സ്വദേശി സതീഷ് കുമാര്‍ (39), കൊല്ലം വെള്ളിമണ്‍ സ്വദേശി മധുസൂദനന്‍ നായര്‍ (75), കൊട്ടാരക്കര സ്വദേശി ശ്രീധരന്‍ പിള്ള (90), പാലതറ സ്വദേശി ഷാഹുദീന്‍ (64), ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശിനി തങ്കമ്മ വേലായുധന്‍ (79), രാമപുരം സ്വദേശി സുരേഷ് (52), കോട്ടയം അയര്‍കുന്നം സ്വദേശി പരമു (84), കാഞ്ഞിരം സ്വദേശി മത്തായി (68), ഇടക്കുന്നം സ്വദേശി ഹസന്‍പിള്ള (94), എറണാകുളം കടമറ്റൂര്‍ സ്വദേശിനി ഭവാനി (81), തൃശൂര്‍ വെള്ളാനിക്കര സ്വദേശി രാജന്‍ (64), പൊയ്യ സ്വദേശിനി വിക്റ്ററി (80), ആലപ്പാട് സ്വദേശി പരീത് (103), മലപ്പുറം കുറ്റ്യാടി സ്വദേശി അബൂബക്കര്‍ (54), പേരകം സ്വദേശി സെയ്ദ് മുഹമ്മദ് (74), കൊടുമുടി സ്വദേശിനി ഖദീജ (68), പൊന്നാനി സ്വദേശിനി അസരുമ്മ (58), മഞ്ഞപുറം സ്വദേശി അരവിന്ദാക്ഷന്‍ (61), കോഴിക്കോട് നെട്ടൂര്‍ സ്വദേശി അമ്മദ് (68), കണ്ണൂര്‍ കക്കാട് സ്വദേശിനി ജമീല (60) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Related News: ആരോഗ്യ വകുപ്പില്‍ ശുദ്ധികലശം; സര്‍വീസില്‍ നിന്നും വിട്ട് നില്‍ക്കുന്ന ജീവനക്കാരെ പുറത്താക്കി

ഇന്ന് രോഗം ബാധിച്ചത് 104 ആരോഗ്യ പ്രവർത്തകർക്കാണ്. കോട്ടയം ജില്ലയിൽ നിന്ന് മാത്രം 23 ആരോഗ്യ പ്രവർത്തകർക്കും, തൃശൂർ 15, മലപ്പുറം 15, കണ്ണൂർ 13, കോഴിക്കോട് 08, തിരുവനന്തപുരം 06, പത്തനംതിട്ട 06, കാസർഗോഡ് 06, പാലക്കാട് 05, കൊല്ലം 03, വയനാട് 02, ആലപ്പുഴ 01, എറണാകുളം 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 18  ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 633 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Most Read: വിവാദ കാർഷിക നിയമം റദ്ദാക്കും; ബിഹാറിൽ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 08 ഹോട്ട് സ്‌പോട്ടുകളാണ്; കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

2971 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,76,900 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,51,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,965 പേര്‍ ആശുപത്രികളിലുമാണ്.

National News: കങ്കണക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE