കോവിഡ്; രോഗമുക്‌തി 7593, രോഗബാധ 7482, സമ്പർക്കം 6448

By Desk Reporter, Malabar News
Kerala Covid Report 2020 Nov 19 _Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്ന് 1000ത്തിൽ കൂടുതൽ രോഗബാധ ഒരു ജില്ലയിലും ഇല്ല എന്നത് ആശ്വാസകരമാണ്. ഒപ്പം തന്നെ രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗമുക്‌തി ഉണ്ടെന്നുള്ളത് ശുഭകരമായ വാർത്തയുമാണ്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 932 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നത്തെ ആകെ രോഗബാധ 7482 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7593 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 23 ആണ്. സമ്പര്‍ക്ക രോഗികള്‍ 6448 ഇന്നുണ്ട്. ഉറവിടം അറിയാത്ത 844 രോഗബാധിതരും, 93,291 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 08 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 216
കണ്ണൂർ: 377
വയനാട്: 71
കോഴിക്കോട്: 932
മലപ്പുറം: 897
പാലക്കാട്: 465
തൃശ്ശൂർ: 847
എറണാകുളം: 929
ആലപ്പുഴ: 837
കോട്ടയം: 332
ഇടുക്കി: 65
പത്തനംതിട്ട: 195
കൊല്ലം: 481
തിരുവനന്തപുരം: 838

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7593, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 909, കൊല്ലം 750, പത്തനംതിട്ട 250, ആലപ്പുഴ 769, കോട്ടയം 167, ഇടുക്കി 94, എറണാകുളം 414, തൃശൂര്‍ 1170, പാലക്കാട് 239, മലപ്പുറം 731, കോഴിക്കോട് 1153, വയനാട് 120, കണ്ണൂര്‍ 572, കാസര്‍ഗോഡ് 255. ഇനി ചികിൽസയിലുള്ളത് 93,291. ഇതുവരെ ആകെ 2,74,675 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു

ആകെ 7482 രോഗബാധിതരില്‍ 123 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 6448 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 203, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 295 പേര്‍ക്കും, കോഴിക്കോട് 865, മലപ്പുറം 821, വയനാട് ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 835 പേര്‍ക്കും, എറണാകുളം 718, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 809 പേര്‍ക്കും, ഇടുക്കി 36, കോട്ടയം 320, കൊല്ലം ജില്ലയില്‍ നിന്നുള്ള 478 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 152, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 628 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1255 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 23 ആണ്. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന്‍ (56), മുട്ടട സ്വദേശി കുട്ടപ്പന്‍ (72), വെമ്പായം സ്വദേശി ശശിധരന്‍ (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47), കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്‌ണൻ പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന്‍ (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്‌പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്‌ദ് മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78), തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്‌ണൻ (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41), മലപ്പുറം വള്ളുവാമ്പ്രം സ്വദേശി ഹംസ (58), കല്പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം; ദുർ​ഗാ പൂജ സന്ദേശത്തിൽ മോദി

ഇന്ന് രോഗം ബാധിച്ചത് 67 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം 13 ആരോഗ്യ പ്രവർത്തകർക്കും, കണ്ണൂർ 12,  കോഴിക്കോട് 09, എറണാകുളം 07, തൃശൂർ 07, മലപ്പുറം 06, കാസർഗോഡ് 04, പത്തനംതിട്ട 03, പാലക്കാട് 03, കൊല്ലം 01, കോട്ടയം 01, വയനാട് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 41,47,822 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 07 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 618 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Kerala News: എംഇഎസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് രാജിവെക്കില്ല; ഡോ. ഫസല്‍ ഗഫൂര്‍

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 08 ഹോട്ട് സ്‌പോട്ടുകളാണ്; പാലക്കാട് ജില്ലയിലെ കാവശേരി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), കിഴക്കാഞ്ചേരി (18), ഓങ്ങല്ലൂര്‍ (5, 11, 12), കൊപ്പം (2), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (4, 15), എറണാകുളം ജില്ലയിലെ അങ്കമാലി (4 മാര്‍ക്കറ്റ് ഏരിയ), കൊല്ലം ജില്ലയിലെ തലവൂര്‍ (സബ് വാര്‍ഡ് 1, 2, 13), ആലപ്പുഴ ജില്ലയിലെ മുഹമ്മ (11) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

3164 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,80,926 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,57,733 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,193 പേര്‍ ആശുപത്രികളിലുമാണ്.

National News: പൗരത്വ നിയമം: അസമിൽ വിദ്യാർഥി പ്രതിഷേധം, നഡ്ഡയുടെ കോലം കത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE