കോവിഡ്; രോഗമുക്‌തി 7015, രോഗബാധ 5457, സമ്പർക്കം 4702

By Desk Reporter, Malabar News
Kerala Covid Report on 2020 Oct 27 _ Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 60 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 24 പേരിൽ ഒരാൾ 36 വയസ്സുള്ള കാസർഗോഡ് മുള്ളേരിയ സ്വദേശിനി സമീറയാണ്

ഇന്നത്തെ ആകെ രോഗബാധ 5457 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7015 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 24 ആണ്. സമ്പര്‍ക്ക രോഗികള്‍ 4702 ഇന്നുണ്ട്. ഉറവിടം അറിയാത്ത 607 രോഗബാധിതരും, 92,161 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 10 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 65
കണ്ണൂർ: 258
വയനാട്: 103
കോഴിക്കോട്: 597
മലപ്പുറം: 706
പാലക്കാട്: 337
തൃശ്ശൂർ: 730
എറണാകുളം: 716
ആലപ്പുഴ: 647
കോട്ടയം: 395
ഇടുക്കി: 49
പത്തനംതിട്ട: 112
കൊല്ലം: 329
തിരുവനന്തപുരം: 413

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7015, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂര്‍ 1103, പാലക്കാട് 188, മലപ്പുറം 993, കോഴിക്കോട് 947, വയനാട് 111, കണ്ണൂര്‍ 368, കാസര്‍ഗോഡ് 210. ഇനി ചികിൽസയിലുള്ളത് 92,161. ഇതുവരെ ആകെ 3,09,032 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: കൊറോണില്‍ സസ്വാരി; പതഞ്‌ജലി സമ്പാദിച്ചത് 241 ലക്ഷം

ആകെ 5457 രോഗബാധിതരില്‍ 88 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 4702 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 62, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, കോഴിക്കോട് 570, മലപ്പുറം 664, വയനാട് ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 717 പേര്‍ക്കും, എറണാകുളം 521, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 594 പേര്‍ക്കും, ഇടുക്കി 28, കോട്ടയം 391, കൊല്ലം ജില്ലയില്‍ നിന്നുള്ള 326 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 79, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 288 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1376 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 24 ആണ്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്‌ദുൾ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍ (60), നെയ്യാറ്റിന്‍കര സ്വദേശി മണികണ്‌ഠൻ (42), കൊല്ലം നീണ്ടകര സ്വദേശി രാമചന്ദ്രന്‍ (84), നീണ്ടകര സ്വദേശിനി വൽസല (70), പുന്തലത്താഴം സ്വദേശി ഹരിദാസ് (75), ഇടുക്കി തൊടുപുഴ സ്വദേശിനി തങ്കമണി (55), എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി കമലം കുട്ടപ്പന്‍ (78), കുമ്പളങ്ങി സ്വദേശി ടി.എം. ഷമോന്‍ (44), മുളവൂര്‍ സ്വദേശി മൊയ്ദീന്‍ (75), വേങ്ങൂര്‍ സ്വദേശി കെ.കെ. രാജന്‍ (63), തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനി കൊച്ചു (62), ചാവക്കാട് സ്വദേശിനി മാഗി (46), എരുമപ്പെട്ടി സ്വദേശി രാമചന്ദ്രന്‍ (67), പരിയാരം സ്വദേശി ബാബു (47), കൊടുങ്ങല്ലൂര്‍ സ്വദേശി ജമാല്‍ (56), എരുമപ്പെട്ട സ്വദേശിനി ഫാത്തിമ (70), പാലക്കാട് കൈറാടി സ്വദേശിനി ഖദീജ (65), മലപ്പുറം കുന്നപ്പള്ളി സ്വദേശി യൂസഫ് (65), കോഴിക്കോട് കൂരാചുണ്ട് സ്വദേശി വെള്ളന്‍ (80), കുതിരവട്ടം സ്വദേശിനി കമലാക്ഷി അമ്മ (91), കണ്ണൂര്‍ പരിയാരം സ്വദേശി പത്‌മനാഭൻ (65), നാറാത്ത് സ്വദേശിനി എ.പി. അയിഷ (71) കാസര്‍ഗോഡ് മുള്ളേരിയ സ്വദേശിനി സമീറ (36) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: മനുസ്‌മൃതി വിവാദത്തിൽ പ്രതിഷേധം; ഖുശ്ബു സുന്ദർ അറസ്‌റ്റിൽ

ഇന്ന് രോഗം ബാധിച്ചത് 60 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരം 12, കണ്ണൂർ 12, എറണാകുളം 10, കോഴിക്കോട് 11, പത്തനംതിട്ട 05, തൃശൂർ 03, കൊല്ലം 02,  മലപ്പുറം 02, കാസർഗോഡ് 02,  പാലക്കാട് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 46,193, സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 44,09,750 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 04 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 688 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 10 ഹോട്ട് സ്‌പോട്ടുകളാണ്. പേര് വിവരങ്ങൾ മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പുലമന്തോള്‍ (1, 8, 13, 19), കൊടൂര്‍ (3, 15, 16, 19), പൂക്കോട്ടൂര്‍ (2, 4, 7, 8, 10, 15, 17, 18), മൊറയൂര്‍ (5, 10, 12, 13, 14, 16, 17), ആനക്കയം (1, 4, 5, 6, 7, 8, 11, 14, 16, 17, 18, 20, 21, 22, 23), പൊന്‍മല (1, 4, 7, 12, 14, 15, 16), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32), ഇടുക്കി ജില്ലയിലെ വെളിയമറ്റം (4 (സബ് വാര്‍ഡ്), 2, 3), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (7).

2339  പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,83,150 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,61,563 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,587 പേര്‍ ആശുപത്രികളിലുമാണ്.

National News: ‘മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; അര്‍ണബ് ഗോസ്വാമിയോട് സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE