തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2862 പേരാണ്. ആകെ രോഗബാധ 4644 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 18 ആണ്. സമ്പര്‍ക്ക രോഗികള്‍ 3781 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 824 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഉറവിടം അറിയാത്തവർ 498 പേർ ഇന്നുണ്ട്. പുതുതായി 27 ഹോട്ട് സ്പോട്ടുകള്‍ നിലവില്‍ വന്നു. തിരുവനന്തപുരത്ത് മാത്രം ഇന്ന് 824 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 783 പേർക്കും സമ്പർക്ക രോഗബാധയാണ് സംഭവിച്ചത്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചവരില്‍ 30 വയസ്സിന് താഴെയുള്ള ഒരാളുമുണ്ട് എന്നത് ഏറെ ദുഃഖകരമാണ്. തൃശ്ശൂര്‍ സ്വദേശിയായ ഹരീഷ് കുമാറിന് വയസ്സ് 29 മാത്രമായിരുന്നു.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 191
കണ്ണൂർ: 222
വയനാട്: 95
കോഴിക്കോട്: 412
മലപ്പുറം: 534
പാലക്കാട്: 349
തൃശ്ശൂർ: 351
എറണാകുളം: 351
ആലപ്പുഴ: 348
കോട്ടയം: 263
ഇടുക്കി: 47
പത്തനംതിട്ട: 221
കൊല്ലം: 436
തിരുവനന്തപുരം: 824
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 2862 ആണ്, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 564, കൊല്ലം 243, പത്തനംതിട്ട 154, ആലപ്പുഴ 224, കോട്ടയം 119, ഇടുക്കി 54, എറണാകുളം 189, തൃശൂര്‍ 191, പാലക്കാട് 130, മലപ്പുറം 326, കോഴിക്കോട് 344, വയനാട് 31, കണ്ണൂര്‍ 91, കാസര്‍ഗോഡ് 202. ഇനി ചികിത്സയിലുള്ളത് 37,488. ഇതുവരെ ആകെ 92,951 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.
ആകെ 4644 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 229 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 3781 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 172, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 199 പേര്‍ക്കും, കോഴിക്കോട് 389, മലപ്പുറം 517, വയനാട് ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 342 പേര്‍ക്കും, എറണാകുളം 320, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 284 പേര്‍ക്കും, ഇടുക്കി 31, കോട്ടയം 260, കൊല്ലം ജില്ലയില്‍ നിന്നുള്ള 389 പേര്‍ക്കും,പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 176, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 783 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 519 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 18 ആണ്. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന്‍ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന്‍ (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദന്‍ (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമന്‍ (65), തൃശൂര്‍ സ്വദേശി ലീലാവതി (81), തൃശൂര്‍ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ നാഗര്‍കോവില്‍ സ്വദേശി രവിചന്ദ്രന്‍ (59), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എല്‍. ജോണ്‍ (66), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ചന്ദ്രന്‍ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി നാരായണി (90) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
Also Read: ഭീകരരുടെ ലക്ഷ്യം കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണ ശാലയും
ഇന്ന് രോഗം ബാധിച്ചത് 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 36 ആരോഗ്യ പ്രവര്‍ത്തകരും, കണ്ണൂര്‍ 12, മലപ്പുറം 05, കൊല്ലം 06, എറണാകുളം 05, തൃശ്ശൂര്‍ 05, കോഴിക്കോട് 05, കാസര്‍ഗോഡ് 04, പത്തനംതിട്ട 02. ആലപ്പുഴ 02, പാലക്കാട് 02, വയനാട് 02 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ. ഇത് കൂടാതെ എറണാകുളം ജില്ലയില്‍ 14 നേവല്‍ ബേസ് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 11 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 630 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 27 ഹോട്ട് സ്പോട്ടുകളാണ്; പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കൊടുവായൂര്‍ (18), ഓങ്ങല്ലൂര്‍ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (31, 33), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂര്‍ (2), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാര്‍ഡ്), വല്ലച്ചിറ (4), മറ്റത്തൂര്‍ (സബ് വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (7, 15 (സബ് വാര്‍ഡുകള്‍), 1, 11, 14), ചെറിയനാട് (സബ് വാര്‍ഡ് 10), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (9), റാന്നി (1, 13), കവിയൂര്‍ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ കവന്നൂര്‍ (6), ആലംകോട് (4), മറയൂര്‍ (8), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (സബ് വാര്‍ഡ് 12), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 9, 10, 12) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.
3070 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,17,695 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര്‍ ആശുപത്രികളിലുമാണ്.
Covid19 Vaccine: വാക്‌സിൻ നവംബറിൽ ഇന്ത്യയിലെത്തും