രോഗികളേക്കാള്‍ രോഗമുക്‌തി; 1950 രോഗമുക്‌തി, സമ്പര്‍ക്ക രോഗികള്‍ 1391, ആകെ രോഗബാധ 1553

By Desk Reporter, Malabar News
Kerala Covid Report on 2020 Sep 27_ Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയത് 1950 പേരാണ്. ആകെ രോഗബാധ 1553 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ10 ആണ്. സമ്പര്‍ക്ക രോഗികള്‍ 1391 ഇന്നുണ്ട്. ഇന്ന് പുതുതായി 08 ഹോട്ട് സ്‌പോട്ടുകള്‍ മാത്രമാണ് നിലവില്‍ വന്നത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 133
കണ്ണൂർ: 74
വയനാട്: 18
കോഴിക്കോട്: 131
മലപ്പുറം: 91
പാലക്കാട്: 58
തൃശ്ശൂർ: 93
എറണാകുളം: 164
ആലപ്പുഴ: 87
കോട്ടയം: 160
ഇടുക്കി: 44
പത്തനംതിട്ട: 118
കൊല്ലം: 65
തിരുവനന്തപുരം: 317

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവരുടെ കണക്ക്; തിരുവനന്തപുരം 343, കൊല്ലം 81, പത്തനംതിട്ട 36 ആലപ്പുഴ 212, കോട്ടയം 117, ഇടുക്കി 22, എറണാകുളം 209, തൃശൂര്‍ 145, പാലക്കാട് 68, മലപ്പുറം 210, കോഴിക്കോട് 186, വയനാട് 17, കണ്ണൂര്‍ 137, കാസര്‍ഗോഡ് 167. ഇനി ചികിത്സയിലുള്ളത് 21,516. ഇതുവരെ ആകെ 57,732 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

ആകെ1553 രോഗബാധിതരില്‍, രോഗം സ്‌ഥിരീകരിച്ച 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 90 പേര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 1391 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, കോഴിക്കോട് 122, മലപ്പുറം 85, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 90, എറണാകുളം 135, കോട്ടയം 158, കൊല്ലം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 97 , തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 299 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 315 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 10 ആണ്. ആഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന്‍ ആശാരി (86), ആഗസറ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന്‍ (81), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന്‍ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

ഇന്ന് രോഗം ബാധിച്ച 44 ആരോഗ്യ പ്രവര്‍ത്തകരില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 15 പേരുണ്ട്. എറണാകുളം ജില്ലയിലെ 10 പേരും എറണാകുളത്ത് തന്നെ ഇന്ത്യന്‍ നേവി ആശുപത്രിയിലെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് 04, കണ്ണൂര്‍ 03, കൊല്ലം-കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു വീതവും, പത്തനംതിട്ട-കോട്ടയം-തൃശ്ശൂര്‍-പാലക്കാട് ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീതവുമാണ് രോഗബാധ സ്‌ഥിരീകരിച്ചത്.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,342 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,55,568 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,80,540 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഒഴിവാക്കപ്പെട്ട 14 ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങള്‍; പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (വാര്‍ഡ് 8), തച്ചനാട്ടുകര (6), വടക്കാഞ്ചേരി (8), തെങ്കര (1, 16, 17), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോട്ടനാട് (8, 12, 13 (സബ് വാര്‍ഡ്), താന്നിത്തോട് (6), കൊല്ലം ജില്ലയിലെ മേലില (9), പേരയം (12), കോട്ടയം ജില്ലയിലെ മുളക്കുളം (3), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡാജെ (9), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (8, 9, 11, 12, 14, 17), ആലപ്പുഴ ജില്ലയിലെ നെടുമുടി (2) എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. ഇനി 569 ഹോട്ട് സ്പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്.

സംഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 08 ഹോട്ട് സ്പോട്ടുകളാണ്; തൃശൂര്‍ മേലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 4, 5), നെന്മണിക്കര (സബ് വാര്‍ഡ് 1, 2), തളിക്കുളം (വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുറിച്ചി (1), ഉഴവൂര്‍ (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 6), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 1, 13), കൊല്ലം ജില്ലയിലെ മൈലം (7) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.

1703 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 1,92,168 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,135 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,033 പേര്‍ ആശുപത്രികളിലുമാണ്.

Most Read: വെറും നാല് ഇലയുള്ള ചെടി, വിറ്റത് 4 ലക്ഷത്തിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE