തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 45,417 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 73,441 ആണ്. ഇതിൽ രോഗബാധ 7515 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2959 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 20 പേർക്കാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 430
കണ്ണൂർ: 503
വയനാട്: 199
കോഴിക്കോട്: 867
മലപ്പുറം: 633
പാലക്കാട്: 348
തൃശ്ശൂർ: 690
എറണാകുളം: 1162
ആലപ്പുഴ: 456
കോട്ടയം: 629
ഇടുക്കി: 259
പത്തനംതിട്ട: 312
കൊല്ലം: 448
തിരുവനന്തപുരം: 579
സമ്പര്‍ക്ക രോഗികള്‍ 6747 ഇന്നുണ്ട്. ഉറവിടം അറിയാത്ത 534 രോഗബാധിതരും, 52,132 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 36 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 89.78 ശതമാനമാണ്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 10.23% ആണ്. ഇന്നത്തെ 7515 രോഗബാധിതരില്‍ 198 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. വിദേശത്ത് നിന്ന് വന്ന 00 പേർക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അടുത്തിടെ വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
സമ്പര്‍ക്കത്തിലൂടെ 6747 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 388 കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 405 പേര്‍ക്കും, കോഴിക്കോട് 835, മലപ്പുറം 597, വയനാട് ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 661 പേര്‍ക്കും, എറണാകുളം 1114, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 449 പേര്‍ക്കും, ഇടുക്കി 251, കോട്ടയം 570, കൊല്ലം ജില്ലയില്‍ നിന്നുള്ള 444 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 280, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 417 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 2959, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 196, കൊല്ലം 583, പത്തനംതിട്ട 132, ആലപ്പുഴ 81, കോട്ടയം 216, ഇടുക്കി 106, എറണാകുളം 336, തൃശൂര്‍ 186, പാലക്കാട് 61, മലപ്പുറം 263, കോഴിക്കോട് 409, വയനാട് 63, കണ്ണൂര്‍ 266, കാസര്‍ഗോഡ് 61. ഇനി ചികിൽസയിലുള്ളത് 52,132. ഇതുവരെ ആകെ 11,23,133 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
Most Read: സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക പുതിയ സർക്കാർ; വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 4814 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 20 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 36 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 9, തൃശൂര്‍ 7, കാസര്‍ഗോഡ് 6, പാലക്കാട് 4, കോഴിക്കോട് 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് രോഗബാധ.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,87,699 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
Related News: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ കൂടിയെത്തി
ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 01 ഹോട്ട് സ്പോട്ടുകളാണ്; ഇനി 416 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 14 ഹോട്ട് സ്പോട്ടുകളാണ്. ഹോട്ട് സ്പോട്ടുകളുടെ പേരുവിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.
1289 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 1,82,589 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,007 പേര് വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 7582 പേര് ആശുപത്രികളിലും.
Most Read: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു