ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 മുന്നണി പോരാളികളും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 കോവിഡ് മുന്നണി പോരാളികളും കോവിഡ് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,38,365 പേരാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്.

167 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (50) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 13, എറണാകുളം 12, ഇടുക്കി 3, കണ്ണൂര്‍ 9, കൊല്ലം 8, കോട്ടയം 13, കോഴിക്കോട് 2, മലപ്പുറം 17, പാലക്കാട് 20, തിരുവനന്തപുരം 50, തൃശൂര്‍ 4, വയനാട് 16 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (767) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 17, എറണാകുളം 767, ഇടുക്കി 177, കണ്ണൂര്‍ 508, മലപ്പുറം 320, തൃശൂര്‍ 331, പാലക്കാട് 20 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,32,915 ആരോഗ്യ പ്രവര്‍ത്തകരമാണ് വാക്‌സിന്‍ സ്വീകരിച്ചത്.

സംസ്‌ഥാനത്ത് കോവിഡ് മുന്നണി പോരാളികളുടെ വാക്‌സിനേഷനും ഇന്ന് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മുന്നണി പോരാളികള്‍ (1442) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 555, എറണാകുളം 88, കൊല്ലം 660, കോട്ടയം 606, കോഴിക്കോട് 163, പാലക്കാട് 824, തിരുവനന്തപുരം 1442, വയനാട് 1112 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 78,701 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പാലിറ്റി ജീവനക്കാരും, 16,735 റവന്യൂ വകുപ്പ് ജീവനക്കാരും, 27,222 പഞ്ചായത്ത് ജീവനക്കാരും ഉള്‍പ്പെടെ ആകെ 1,29,258 പേരാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.

തിരുവനന്തപുരത്ത് ഡിജിപി ലോക്‌നാഥ് ബഹ്‌റ, എഡിജിപി മനോജ് എബ്രഹാം, ജില്ലാ കളക്‌ടര്‍ നവജ്യോത് ഖോസ, എറണാകളത്ത് എഡിഎം കെഎ മുഹമ്മദ് ഷാഫി, കോട്ടയത്ത് ജില്ലാ കളക്‌ടര്‍ എം അഞ്ജന, ജില്ലാ പോലീസ് മേധാവി ഡി ശില്‌പ, സബ് കളക്‌ടര്‍ രാജീവ് കുമാര്‍ ചൗധരി എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു.

National News: ‘രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരാൻ കഴിയുക കർഷകർക്ക് മാത്രം’; രാജ്‌നാഥ് സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE