കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,225 രൂപയും പവന് 33,800 രൂപയുമാണ് ഇന്നത്തെ വില.
വെള്ളിയാഴ്‌ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്നു വില വര്‍ധിച്ചത്. പവന് 33,680 രൂപയും ഗ്രാമിന് 4,210 രൂപയും ആയിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. വ്യാഴാഴ്‌ച പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്നലെ വീണ്ടും സ്വർണ വിലയിൽ നേരിയ വിലയിടിവ് രേഖപ്പെടുത്തിയത്.
Read Also: ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി-20യിൽ ചേർന്നു