കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി-ട്വന്റിയുടെ പ്രധാന ചുമതല ഏറ്റെടുത്തു. ട്വന്റി-20യുടെ യൂത്ത് വിംഗ് കോ ഓര്‍ഡിനേറ്റര്‍ ചുമതലയാണ് വര്‍ഗീസ് ജോര്‍ജ് ഏറ്റെടുത്തത്. ട്വന്റി-20 അഡ്വൈസറി കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കും. നടനും സംവിധായകനുമായ ലാലും ട്വന്റി-20യില്‍ ചേര്‍ന്നു.
പ്രവാസിയായിരുന്ന വർഗീസ് ജോർജ് ദുബായിൽ ഒരു കമ്പനിയിലെ സിഇഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ സംഘടനയോടുള്ള ആഭിമുഖ്യം കാരണം തന്റെ ജോലി ഉപേക്ഷിച്ച് വർഗീസ് മുഴുവൻ സമയ പ്രവർത്തകനാവുകയാണ് എന്ന് ട്വന്റി-20 പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.
ട്വന്റി-20യുടെ നേതൃത്വ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഉപദേശക സമിതി അംഗങ്ങളെയും യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ പ്രധാന മണ്ഡലങ്ങളിൽ എല്ലാം തന്നെ പാർട്ടി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി ഇടപെടാനാണ് സംഘടനയുടെ തീരുമാനം.
അതേസമയം ട്വന്റി-20യെ പോലെയുള്ള കോർപറേറ്റ് രാഷ്‌ട്രീയ കക്ഷികൾ കൂടുതലായി രംഗത്തേക്ക് ഇറങ്ങുന്നത് രാജ്യത്തിന്റെ ജനധിപത്യത്തിന് തന്നെ ഭീഷണിയാവുമെന്നാണ് ഒരു വിഭാഗം രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അരാഷ്‌ട്രീയത മാത്രം മുന്നോട്ട് വയ്‌ക്കുന്ന ഇത്തരം കക്ഷികൾ ഭാവിയിൽ ബിജെപി അടക്കമുള്ള വർഗീയ കക്ഷികൾക്ക് വളമാകുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
Read Also: കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം; ഇ ശ്രീധരൻ