‘കോടിയേരി സ്‌ഥാനമൊഴിഞ്ഞത് മറ്റു വഴികൾ ഇല്ലാതായപ്പോൾ’; എൻ വേണു

By Staff Reporter, Malabar News
MALABARNEWS-N VENU
N Venu
Ajwa Travels

ഒഞ്ചിയം: മയക്കുമരുന്ന് കേസിൽ മകൻ പിടിയിലായ  സാഹചര്യത്തിൽ മറ്റു വഴികൾ ഇല്ലാതെയാണ് കോടിയേരി രാജി വെക്കേണ്ടി വന്നതെന്ന് ആർഎംപി സംസ്‌ഥാന സെക്രട്ടറി എൻ വേണു.

മകൻ മയക്കു മരുന്ന് ബിസിനസിലൂടെ കോടികൾ സമ്പാദിച്ചു, എന്നാൽ ബിനീഷിനെ രക്ഷിക്കാനുള്ള കോടിയേരിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പാർട്ടി നേതാക്കളിൽ പലരും ഭരണം മുൻനിർത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്ന വിവരങ്ങൾ പുറത്ത് വന്നുകഴിഞ്ഞു. സംഭവത്തിൽ കോടിയേരിയുടെ പങ്ക് പകൽ പോലെ വ്യക്‌തമാണ്‌.

കോടിയേരി മകനുമൊത്ത് താമസിക്കുന്ന വീട്ടിൽ ഇഡി റെയ്‌ഡ്‌ നടത്തിയപ്പോൾ പിന്നീട് നടന്ന നാടകങ്ങൾ ഒക്കെ കോടിയേരിയുടെ പങ്കാണ് കാണിക്കുന്നത്. ഉടനെ എകെജി സെന്ററും വിഷയത്തിൽ ഇടപെട്ടു.

ബാലാവകാശ കമ്മീഷനെ അയച്ച് ഇഡിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതും വിലപ്പോയില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ കോടിയേരിക്ക് പടി ഇറങ്ങേണ്ടിവന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ജനകീയ അടിത്തറ തകരുമെന്നും വേണു പറഞ്ഞു.

Read Also: മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് ; എംസി കമറുദ്ദീൻ, കെഎം ഷാജി വിഷയം ചർച്ചയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE