കോവിഡ് നിയമ ലംഘനം; ജില്ലയിൽ രണ്ടു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 3,117 കേസുകൾ

By Trainee Reporter, Malabar News
wayanad news
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ കോവിഡ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 3,117 കേസുകൾ. ജൂൺ-ജൂലൈ മാസങ്ങളിലെ കണക്കാണിത്. ഇതിൽ 31 കേസുകൾ ക്വാറന്റെയ്‌ൻ ലംഘിച്ചതിനാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

പൊതുയിടങ്ങളിൽ ശരിയായ വിധം മാസ്‌ക് ധരിക്കാത്തതിന് 13,387 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 13,287 പേർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാർ അറിയിച്ചു.

പൊതുജനങ്ങൾ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും, അല്ലാത്തവർക്കെതിരെ കർശന നടപടി സീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട് ക്വാറന്റെയ്‌നിൽ നിർദ്ദേശിക്കപ്പെട്ടവർ നിർബന്ധമായും ക്വാറന്റെയ്‌നിൽ കഴിയണമെന്നും പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശിച്ചു.

Read Also: കോവിഡ് പ്രതിരോധ പ്രവർത്തനം; കേന്ദ്ര സംഘം കളക്‌ടറുമായി ചർച്ച നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE