കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു

By News Desk, Malabar News
kozhikkod death
Representational Image

കോഴിക്കോട്: നാദാപുരം വിലങ്ങാട് ഹൈസ്‌കൂൾ പരിസരത്ത് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു. മലയങ്ങാട് മേമറ്റത്തിൽ റോയി-ജോളി ദമ്പദികളുടെ മകൻ സ്‌റ്റച്ചിൻ (23) ആണ്.

ഓട്ടോറിക്ഷാ ഡ്രൈവറായ സ്‌റ്റച്ചിൻ ഞായറാഴ്‌ച വൈകിട്ട് ആറ് മണിക്ക് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിലാണ് ഒഴുക്കിൽ പെട്ടത്. കൂട്ടുകാരും വിലങ്ങാട് അങ്ങാടിയിലുള്ളവരും നടത്തിയ തിരച്ചിലിനിടെ ഒന്നര കിലോ മീറ്റർ അകലെ വെച്ചാണ് സ്‌റ്റച്ചിനെ കണ്ടെത്തിയത്. തുടർന്ന് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും. സഹോദരങ്ങൾ: സ്റ്റെബിൻ, സ്റ്റെഫി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE