കെഎസ്ആർടിസി സ്‌കൂൾ ബോണ്ട് സർവീസ്; നിരക്കുകൾ പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
KSRTC BOND SERVICE
Ajwa Travels

മലപ്പുറം: കെഎസ്ആർടിസി സ്‌കൂൾ ബോണ്ട് സർവീസ് നിരക്കുകൾ പ്രഖ്യാപിച്ചു. ഒരു ദിവസം 100 കിലോമീറ്റർ സഞ്ചരിക്കാൻ 7,500 രൂപയാണ് സ്‌കൂളുകൾ നൽകേണ്ടത്. ദൂരം കൂടുന്നതിന് അനുസരിച്ച് നിരക്കിലും മാറ്റം വരും. കഴിഞ്ഞ ദിവസമാണ് നിരക്ക് സംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവ് വന്നത്. രാവിലെയും വൈകിട്ടുമാണ് സ്‌കൂൾ ബോണ്ട് സർവീസ് ഉണ്ടാവുക.

ബോണ്ട് സർവീസിനായി മൂന്ന് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ജില്ലാ ഡിപ്പോയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നിലവിൽ പാങ്ങ് ഹയർ സെക്കണ്ടറി സ്‌കൂൾ, മലപ്പുറം സെന്റ് ജെമ്മാസ് ഹയർ സെക്കണ്ടറി സ്‌കൂൾ, മഞ്ചേരി യൂണിറ്റി വിമൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് അപേക്ഷ നൽകിയത്. കൂടുതൽ സ്‌ഥാപനങ്ങളിൽ നിന്ന് അപേക്ഷകൾ ലഭിക്കുന്ന മുറയ്‌ക്ക് അധിക സർവീസുകൾ അനുവദിക്കുന്ന കാര്യം കെഎസ്ആർടിസി പരിഗണിക്കും.

പദ്ധതി പ്രകാരം സർവീസ് നടത്തുന്ന ബസിന് മുന്നിൽ സ്‌കൂളിന്റെ പേര് നൽകുന്നത് കൂടി അധികൃതർ പരിഗണിക്കുന്നുണ്ട്. ഇത് സാധ്യമായാൽ കെഎസ്ആർടിസിയിൽ സ്‌കൂളിന്റെ പേര് വെച്ച് ഓടുന്ന പൊതുഗതാഗത സംവിധാനം എന്ന അപൂർവത ഉണ്ടാകും. സർക്കാർ ജീവനക്കാർക്കുള്ള കെഎസ്ആർടിസിയുടെ ബോണ്ട് സർവീസ് വിജയകരമായതിന് പിന്നാലെയാണ് സ്‌കൂൾ ബോണ്ടിന്റെ പിറവിക്കും കാരണം.

Most Read: ആദ്യ രണ്ടാഴ്‌ച ഹാജർ ഇല്ല; ആശങ്കയുടെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE