കെവി വിജയദാസ് എംഎല്‍എ അന്തരിച്ചു

By Desk Reporter, Malabar News
kv vijayadas

തൃശൂര്‍: പാലക്കാട് കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്‌ഥയില്‍ ചികിൽസയിലായിരുന്നു.  വൈകിട്ട് 7.45ഓടെയായിരുന്നു അന്ത്യം. കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു.

തലച്ചോറിലെ രക്‌തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഡിസംബര്‍ 11നാണ് അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് കെവി വിജയദാസ് നിയമസഭയിൽ എത്തിയത്. 2011ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്.

Read also: കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്തിലുള്ള കമ്മിറ്റിക്ക് കഴിയില്ല; വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE