ഹിമാചലിലെ മണ്ണിടിച്ചിൽ; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

By Staff Reporter, Malabar News
himachal-pradesh
Ajwa Travels

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗർ ഉരുൾപൊട്ടൽ സംഭവത്തിൽ മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) അറിയിച്ചു. കിന്നൗർ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നതായി ഹിമാചൽ പ്രദേശ് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കാണാതായ മൂന്ന് പേർക്ക് വേണ്ടി തിരച്ചിൽ തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്‌തമാക്കി. സ്‌ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ മജിസ്ട്രേറ്റ് സ്‌ഥലം സന്ദർശിക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു.

ചില ആളുകൾ ഇപ്പോഴും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്. പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും ഞാൻ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു; മുഖ്യമന്ത്രി അറിയിച്ചു.

Read Also: സോളാർ കേസ്; ഉമ്മൻ ചാണ്ടിയടക്കം 6 പേർക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE