മുംബൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ. കഴിഞ്ഞ ജനുവരി 11നാണ് കോവിഡ് ബാധയെ തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയും ഗായികയെ അലട്ടിയിരുന്നു.
1942ൽ തന്റെ 13ആം വയസിലാണ് ലത മങ്കേഷ്‌കർ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ പാടി ഇന്ത്യയുടെ വാനമ്പാടിയെന്ന വിശേഷണം സ്വന്തമാക്കി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായകരില്‍ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001ല്‍ ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ചിരുന്നു. പത്‌മഭൂഷണ്‍, പത്‌മവിഭൂഷണ്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ച വ്യക്‌തി കൂടിയാണ് ലത മങ്കേഷ്‌കർ.
Also Read: 13കാരന് പീഡനം; ഡോക്‌ടർക്ക് ആറ് വർഷം കഠിനതടവ്