കേരളാ കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിനും നൽകണം; കെ മുരളീധരൻ

By Desk Reporter, Malabar News
K-Muraleedharan
Ajwa Travels

കോഴിക്കോട്: യുഡിഎഫ് മുന്നണി വിട്ട കേരളാ കോൺഗ്രസ് എമ്മിന്റെ സീറ്റിന് മുസ്‌ലിം ലീഗിനും അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന് ഉൾപ്പടെ നൽകണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞടുപ്പിലെ തോല്‍വി യുഡിഎഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റാണ്. ഈ തോല്‍വി നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. യുവാക്കൾക്കും സ്‌ത്രീകൾക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം വേണം. നാല് തവണയിൽ കൂടുതൽ ജയിച്ചവർ മൽസരിക്കുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.

സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകണം. മുന്നണിക്ക് പുറത്തുള്ളവരുമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാവില്ലെന്ന് വെൽഫെയർ പാർട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണയെ സൂചിപ്പിച്ച് മുരളീധരൻ വ്യക്‌തമാക്കി.

Also Read:  പക്ഷിപ്പനി പ്രതിരോധം; 10 ദിവസത്തെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE