വാക്‌സിൻ ക്ഷാമം; സംസ്‌ഥാനത്ത് നാളെ മുതൽ വിതരണം മുടങ്ങിയേക്കും

By Team Member, Malabar News
Covid Vaccination Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇന്ന് കൂടി വിതരണം ചെയ്യാനുള്ള വാക്‌സിൻ മാത്രമാണ് ഇപ്പോൾ സംസ്‌ഥാനത്തിന്റെ പക്കലുള്ളത്. ഇത് കൂടി തീരുന്നതോടെ നാളെ മുതൽ കേരളത്തിൽ വാക്‌സിൻ വിതരണം പ്രതിസന്ധിയിൽ ആകും. കേരളത്തിലേക്ക് അടുത്തഘട്ട വാക്‌സിൻ എത്താൻ ഈ മാസം 29ആം തീയതി ആകുമെന്നാണ് കേന്ദ്രം വ്യക്‌തമാക്കുന്നത്‌. ഈ സാഹചര്യത്തിൽ അതുവരെ സംസ്‌ഥാനത്തെ വാക്‌സിൻ വിതരണം മുടങ്ങാനാണ് സാധ്യത.

നിലവിൽ കേരളത്തിൽ സ്‌റ്റോക്കുള്ളത് ഒന്നര ലക്ഷത്തോളം വാക്‌സിനാണ്. ഇന്ന്  ഇത് കൂടി വിതരണം ചെയ്യുന്നതോടെ സ്‌റ്റോക്കുള്ള വാക്‌സിൻ ഡോസ് തീരുകയും ചെയ്യും. ഇന്നലെ ഞായറാഴ്‌ച ആയിരുന്നതിനാൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൊതുവെ കുറവായിരുന്നു. അതിനാലാണ് ഇന്നത്തേക്ക് ഇത്രയെങ്കിലും ഡോസ് വാക്‌സിൻ അധികം വന്നത്. നിലവിൽ വാക്‌സിൻ കുറവായതിനാൽ ഇന്ന് സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന വാക്‌സിനേഷൻ കേന്ദ്രങ്ങൾ കുറയ്‌ക്കാനാണ് സാധ്യത.

സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള 1.48 കോടി ആളുകൾക്കാണ് വാക്‌സിൻ ലഭിക്കാനുള്ളത്. 45 വയസിന് മുകളിലുള്ള 27 ലക്ഷം ആളുകൾക്കും ഇതുവരെ സംസ്‌ഥാനത്ത് വാക്‌സിൻ ലഭിച്ചിട്ടില്ല. കൂടാതെ 18–44 പ്രായപരിധിയിലുള്ള ഒന്നര കോടി പേരിൽ ആദ്യ ഡോസ് ലഭിച്ചത് 29 ലക്ഷം പേർക്കാണ്. രണ്ടു ഡോസും ലഭിച്ചത് രണ്ടര ലക്ഷം പേർക്കുമാണ്. സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം നേരിടുന്നതായും, ഉടൻ തന്നെ കൂടുതൽ ഡോസ് വാക്‌സിൻ അനുവദിക്കണമെന്നും അധികൃതർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

Read also : പ്രതിപക്ഷ ഐക്യം ലക്ഷ്യം; മമതാ ബാനർജിയുടെ ഡൽഹി സന്ദർശനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE