ലൈഫ് മിഷന്‍; യൂണിടാക് കൈമാറിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ്

By Syndicated , Malabar News
i phone _vigilance kerala_malabar news
Ajwa Travels

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് ലഭിച്ച ഐ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറി. ബാക്കിയുള്ള ഫോണുകള്‍ കൈമാറാന്‍ നിര്‍ദേശിച്ച് അന്വേഷണസംഘം ഉടന്‍ നോട്ടീസ് നല്‍കും.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് ഐ ഫോണ്‍ ലഭിച്ചെന്ന് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കൈമാറിയ ഐ ഫോണുകള്‍ എല്ലാം പിടിച്ചെടുക്കാനാണ് വിജിലന്‍സ് തീരുമാനം. നറുക്കെടുപ്പിലൂടെ ഐ ഫോണ്‍ ലഭിച്ച കാട്ടാക്കട സ്വദേശി പ്രവീണ്‍ വിജിലന്‍സ് നിര്‍ദേശ പ്രകാരം ഫോണ്‍ കൈമാറിയിരുന്നു.

അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന് ലഭിച്ച ഐ ഫോണ്‍ പൊതുഭരണ വകുപ്പ് ഇന്ന് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. എയര്‍ അറേബ്യ മാനേജര്‍ പത്‌മനാഭ ശര്‍മക്ക് അടിയന്തരമായി ഫോണ്‍ ഹാജരാക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കി.  ഫോണ്‍ ലഭിച്ചെന്ന് കരുതുന്ന കോണ്‍സുലേറ്റ് ജനറല്‍, ജിത്തു എന്നിവര്‍ക്ക് വിജിലന്‍സ് ഉടന്‍ നോട്ടീസ് നല്‍കും. സന്തോഷ് ഈപ്പന്റെ കൈയില്‍ നിന്നും ശിവശങ്കര്‍ ഫോണ്‍ സ്വീകരിച്ചത് കൈക്കൂലിയായി കണക്കാക്കാം എന്നാണ് വിജിലന്‍സ് നിലപാട്.

Read also: സംസ്‌ഥാന ബിജെപിയില്‍ ഭിന്നത രൂക്ഷം; ഇടപെടില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE