ലോക്ക്‌ഡൗൺ ഇളവ്; നീലഗിരിയിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറന്നു; യാത്രക്കാർക്ക് നിയന്ത്രണം

By News Desk, Malabar News
Restrictions in kerala
Ajwa Travels

എടക്കര: സമ്പൂർണ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നീലഗിരിയിലെ മുഴുവൻ വ്യാപാര സ്‌ഥാപനങ്ങളും തുറന്നെങ്കിലും യാത്രക്കാർക്ക് കർശന നിയന്ത്രണം തുടരുകയാണ്. പുറത്തുനിന്നെത്തുന്ന യാത്രക്കാർക്ക് നീലഗിരിയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. നേരത്തെ ഇ പാസ് എടുത്താ‍ൽ യാത്രക്കാരെ ചെക്‌പോസ്‌റ്റ്‌ കടത്തിവിട്ടിരുന്നു. ഇപ്പോൾ ഇ പാസ് അനുവദിക്കുന്നില്ല. ആശുപത്രി കേസുമായി വരുന്ന വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുന്നത്.

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതറിഞ്ഞ് നാടുകാണി ചുരം കയറിയെത്തിയ യാത്രക്കാരെ നാടുകാണി ചെക്‌പോസ്‌റ്റിൽ പോലീസ് തടഞ്ഞു. അതേസമയം, കോവിഡ് വ്യാപനം കൂടുതലുള്ള 11 ജില്ലകളിൽ നീലഗിരിയും ഉൾപ്പെട്ടതിനെ തുടർന്ന് നീലഗിരിയിൽ മദ്യഷോപ്പുകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. 27 ജില്ലകളിൽ നിയന്ത്രണ വിധേയമായി മദ്യഷോപ് തുറന്നിട്ടുണ്ട്. ഊട്ടി, മസിനഗുഡി, തൊപ്പക്കാട് ഉൾപ്പടെയുള്ള നീലഗിരിയിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ 2 മാസത്തോളമായി അടഞ്ഞു കിടക്കുകയാണ്.

Also Read: രാമനാട്ടുകര സ്വർണക്കടത്ത് കേസ്; സൂഫിയാൻ പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE