റോഡ് പണിക്ക് സാധനങ്ങളുമായി വന്ന ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു

By Trainee Reporter, Malabar News
Representational image
Ajwa Travels

പയ്യന്നൂർ: റോഡ് പണിക്ക് വേണ്ട ലോഡുമായി വരുന്ന വഴി പാർശ്വഭിത്തി ഇടിഞ്ഞ് ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. കണ്ണൂർ പരിയാരം ശ്രീസ്‌ഥ റോഡിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടം. പരിയാരം-ശ്രീസ്‌ഥ-നെരുവമ്പ്രം റോഡ് പണിക്കായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ അരിക് തകർന്ന് ലോറി 15 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

കണ്ണൂർ ചന്തപ്പുരയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജ് വഴി ശ്രീസ്‌ഥ-നെരുവമ്പ്രം ഭാഗത്തേക്ക് പോകുന്ന റോഡിന്റെ നവീകരണ പ്രവത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ റോഡിന്റെ പല പാർശ്വഭിത്തികൾക്കും പഴക്കമുള്ളതിനാൽ ഭാരമേറിയ വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുമ്പോൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. അതിനാൽ തന്നെ റോഡിന്റെ വീതികൂട്ടി നവീകരിക്കുമ്പോൾ ഇതിന്റെ പാർശ്വഭിത്തിയുടെ ഉറപ്പ് അധികൃതർ പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നുവരുന്നുണ്ട്.

Read also: കേരളത്തിൽ 2 ദിവസം കൂടി മഴ തുടരാൻ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE