ഇരിട്ടിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

By News Bureau, Malabar News
accident in iritty
Ajwa Travels

കണ്ണൂർ: ഇരിട്ടിയിൽ പാഴ്സൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിഡ്രൈവർ കോഴിക്കോട് സ്വദേശി ബൈജുവി(45)ന്‌ അപകടത്തിൽ പരിക്കേറ്റു.

കീഴൂർക്കുന്നിലെ വലിയ വളവിൽ വെച്ച് നിയന്ത്രണംവിട്ട ലോറി വൈദ്യുതത്തൂണിലും റോഡരികിലെ സംരക്ഷണ കൈവരിയിലും ഇടിച്ച് റോഡിന് കുറുകെ മറിയുകയായിരുന്നു. അപകടസമയത്ത്‌ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

അപകടത്തെ തുടർന്ന് ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ അൽപസമയം ഗതാഗതം തടസപ്പെട്ടു. വൈദ്യുതത്തൂണിൽ ഇടിച്ചതിനാൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ റോഡിലേക്ക് പൊട്ടിവീണു. സമീപത്ത്‌ പണിയെടുക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരെത്തി റോഡിൽ വീണ വൈദ്യുതിലൈൻ മാറ്റി. ലോറി ക്രെയിനുപയോഗിച്ച് പൊക്കി റോഡിന്റെ അരികിലേക്ക് മാറ്റിയാണ് ഗതാഗതം ശരിയാക്കിയത്. ഇരിട്ടിയിൽനിന്ന് അഗ്‌നിരക്ഷാ സേനയെത്തി റോഡിൽ പരന്ന ഓയിൽ നീക്കംചെയ്‌തു.

അപകടത്തിൽ കാലിന് സാരമായി പരിക്കേറ്റ ലോറി ഡ്രൈവർ ഇരിട്ടി അമല ആശുപത്രിയിൽ ചികിൽസയിലാണ്.

Malabar News: സഞ്‌ജിത്തിന്റെ കൊലപാതകം; ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE