മഅ്ദിന്‍ സ്വലാത്ത് ആത്‌മീയ സംഗമം നാളെ; ഓൺലൈനായി പങ്കെടുക്കാം

By Desk Reporter, Malabar News
Ma'din Swalath Spiritual Reunion (Ma'din Swalath Athmeeya Sangamam)
ഫയൽ ഇമേജ്
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്‌മീയ സംഗമം നാളെ (വ്യാഴം) ഓണ്‍ലൈനില്‍ നടക്കും. വൈകിട്ട് 7ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

മന്‍ഖൂസ് മൗലിദ് പാരായണം, മുള്‌രിയ്യ, സ്വലാത്തുന്നാരിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍ എന്നിവ നടക്കും. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ നിശ്‌ചിത ആളുകള്‍ക്ക് മാത്രമാണ് നേരിട്ട് പങ്കെടുക്കാൻ കഴിയുക. മറ്റു വിശ്വാസികൾക്ക് ഓണ്‍ലൈനായി സംബന്ധിക്കാം. പങ്കെടുക്കാനും പരിപാടികള്‍ വീക്ഷിക്കാനും Youtube.com/MadinAcademy എന്ന യുട്യൂബ് ചാനൽ ഉപയോഗിക്കാം.

Most Read: ചാരപ്രവർത്തനം; പഞ്ചാബിൽ സൈനിക ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE