മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം ആസ്‌പദമാക്കി സിനിമ ഒരുങ്ങുന്നു. മേജർ എന്നുപേരിട്ട സിനിമയിൽ നായകനാകുന്നത് ആദിവി ശേഷ് ആണ്. ശശി കിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധായകൻ. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്‌ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം.
ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. ശോഭിത ധൂലിപാല, സെയ് മഞ്‌ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആര്‍ഒ ആതിര ദില്‍ജിത്ത്. 2008ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനിടെ 14 സിവിലിയൻമാരെ രക്ഷിച്ച എൻഎസ്‌ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍. രക്ഷാ പ്രവര്‍ത്തനത്തിനിടെ നവംബര്‍ 27നാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്.
Read also: പ്രേക്ഷകമനം കീഴടക്കാൻ ‘ആണും പെണ്ണും’ എത്തുന്നു; റിലീസ് 26ന്