മലപ്പുറത്ത് 82 രോഗമുക്തി, രോഗബാധ 221, രണ്ടായിരം കടന്ന് കോവിഡ് രോഗികള്‍

By Desk Reporter, Malabar News
Malabar News_ Malappuram Covid 2020_Aug_17
Representational image
Ajwa Travels

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 221 പേര്‍ക്ക് കൂടി മലപ്പുറത്തു കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ കനത്ത രോഗ വ്യാപന ഭീതിയിലായിരിക്കുകയാണ് മലപ്പുറം. ജില്ലയില്‍ ആകെ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടായിരം കടന്നു.

ഉറവിടമാറിയാത്ത 26 പേര്‍ക്കാണ് ഞായറാഴ്ച ജില്ലയില്‍ രോഗം ബാധിച്ചത്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും. 186 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതുതായി 23 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ പുതിയ ക്ലസ്റ്റര്‍ ആയി മാറിയിരിക്കുകയാണ്. എടപ്പാളില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്കും രോഗം ബാധിച്ചു.

ഞായറാഴ്ച ജില്ലയില്‍ 82 പേര്‍ കൂടി രോഗമുക്തി നേടിയത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. അതേസമയം ജില്ലയില്‍ ആകെ കൊവിഡ് ചികില്‍സയില്‍ ഉള്ളവരുടെ എണ്ണം 2129 ആയി.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗം ബാധിക്കുന്നത് ജില്ലയില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു. 3 ദിവസങ്ങള്‍ക്കകം നാല്പതോളം ആരോഗ്യ പ്രവര്‍ത്തരാണ് ജില്ലയില്‍ കൊവിഡ് ബാധിതരായത്. ഇരുപതിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.

കൊവിഡ് പോസിറ്റീവ് ആയി ചികിത്സയില്‍ കഴിയുന്ന കളക്ടര്‍ ഓണ്‍ലൈനായി ഇരുന്നാണ് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തരുടേയും നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ രോഗ ബാധിതരരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE