മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു; ‘പുഴു’വിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു

By Staff Reporter, Malabar News
puzhu-movie
Ajwa Travels

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘പുഴു‘ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്.

ഹർഷാദ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വറും നിർവഹിക്കുന്നു. സമീറ സനീഷാണ് വസ്‌ത്രാലങ്കാരം. ജാക്‌സ് ബിജോയ് സംഗീത സംവിധാനവും, മനു ജഗത് കലാസംവിധാനവും, വിഷ്‌ണു ഗോവിന്ദും ശ്രീശങ്കറും ശബ്‍ദലേഖനവും കൈകാര്യം ചെയ്യുന്നു.

മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. കസബയുമായി ബന്ധപ്പെട്ട വിവാദത്തിൽ മമ്മൂട്ടിയും പാർവതിയും തമ്മിൽ തർക്കം നിലനിൽക്കുന്നു എന്ന തരത്തിലുള്ള വാർത്തകളെ തള്ളിക്കൊണ്ടാണ് പുതിയ ചിത്രം ആരംഭിക്കുന്നത്.

നിലവിൽ അമല്‍ നീരദ് ചിത്രം ഭീഷ്‌മപര്‍വത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിന് ശേഷമായിരിക്കും പുഴുവിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. പാർവതിയുടെ മൂന്നോളം ചിത്രങ്ങളാണ് നിലവിൽ തീയേറ്റർ റിലീസിന് ഒരുങ്ങുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്‌ഥതയിലുള്ള വേഫറർ ഫിലിംസാണ്‌ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Read Also: മുഖ്യമന്ത്രി ഇന്ന് മുതൽ ധർമ്മടത്ത് പ്രചാരണത്തിന് ഇറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE